Connect with us

Sports

ബ്ലാസ്റ്റേഴ്‌സ് ഓഹരി സച്ചിന്‍ വില്‍ക്കുന്നു

Published

|

Last Updated

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരള ബ്ലാസ്റ്റേഴ്‌സിലെ ഭൂരിഭാഗം ഓഹരികളും വിറ്റഴിക്കാന്‍ ഒരുങ്ങുന്നു.
ഇതിനായി പുതിയ നിക്ഷേപകരുമായി സച്ചിന്‍ ചര്‍ച്ച നടത്തിയെന്നും സൂചനയുണ്ട്. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള പ്രസാദ് ഗ്രൂപ്പായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സിന്റെ എണ്‍പത് ശതമാനം ഓഹരികളും സ്വന്തമാക്കുക. സച്ചിന്‍ തന്റെ ഓഹരി ഇരുപത് ശതമാനത്തില്‍ ഒതുക്കും.
പ്രഥമ ഐ എസ് എല്‍ എഡിഷനില്‍ പി വി പി വെഞ്ച്വേഴ്‌സും ടെണ്ടുല്‍ക്കറും ചേര്‍ന്നാണ് ഓഹരികള്‍ വാങ്ങിച്ചത്. എന്നാല്‍, പി വി പി വെഞ്ച്വേഴ്‌സിന്റെ സാമ്പത്തിക ഇടപാടുകളിലെ അച്ചടക്കമില്ലായ്മക്ക് സെബി മുപ്പത് കോടി പിഴയിട്ടത് ടീം മാനേജ്‌മെന്റിന്റെ അടിത്തറയിളക്കി.
ആദ്യസീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയെങ്കിലും രണ്ടാം സീസണില്‍ ഏറ്റവും പിറകിലായി.