കോഹ്‌ലിക്ക് പിറകില്‍ മെസി, സച്ചിന്‍ മൂന്നാം സ്ഥാനത്ത്

Posted on: April 23, 2016 11:33 am | Last updated: April 23, 2016 at 11:33 am
SHARE

ന്യൂഡല്‍ഹി: ഗൂഗിളില്‍ ഏറ്റവുമധികം ഇന്ത്യക്കാര്‍ സെര്‍ച്ച് ചെയ്ത പത്ത് കായിക താരങ്ങളുടെ പട്ടികയില്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസി രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയുടെ ഏകദിന,ടി20 നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് നാലാം സ്ഥാനത്ത്. റയലിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അഞ്ചാം സ്ഥാനത്തും ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ആറാം സ്ഥാനത്തുമെത്തിയപ്പോള്‍ ഇന്ത്യന്‍ ടെന്നീസിലെ റാണി സാനിയ മിര്‍സ ഏഴാം സ്ഥാനം കരസ്ഥമാക്കി. എട്ടാം സ്ഥാനത്ത് രോഹിത്ശര്‍മയും ഒമ്പതാം സ്ഥാനത്ത് യുവരാജ് സിംഗുമാണ്. ജൊകോവിചാണ് പത്താം സ്ഥാനത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here