കുഴിമണ്ണയില്‍ ലീഗ് – സി പി എം സംഘട്ടനം; ഒമ്പത് പേര്‍ ആശുപത്രിയില്‍

Posted on: April 23, 2016 10:39 am | Last updated: April 23, 2016 at 10:39 am
SHARE

കൊണ്ടോട്ടി: കുഴിമണ്ണ കുഴിഞ്ഞൊളത്ത് ലീഗ് – സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ സംഘട്ടനത്തില്‍ ഒമ്പതു പേര്‍ക്ക് പരുക്കേറ്റു. സി പി എം പ്രവര്‍ത്തകരായ കോഴിപറമ്പന്‍ മുജീബുര്‍റഹ്മാന്‍ (39), ഉമ്മര്‍ കുട്ടി (48), മുഹമ്മദ് (45), ശംസാദ് (22), അബ്ദുല്‍ ലത്തീഫ് (38) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മുജീബുറഹ്മാന്റ തലക്കും ഉമ്മര്‍ കുട്ടിയുടെ കണ്ണിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുഴിഞ്ഞൊളത്ത് അസം യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ രംഗത്തു വന്നതാണ് മുജീബുര്‍റഹ്മാനെതിരെ അക്രമത്തിന് കാരണമെന്ന് സി പി എം പ്രവര്‍ത്തകര്‍ പറഞ്ഞു. പീഡനക്കേസിലെ പ്രതി ജാമ്യത്തില്‍ വന്നതിന് ശേഷം മുജീബുര്‍റഹ്മാനെതിരെ അക്രമമുണ്ടായിരുന്നു. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികളുണ്ടായിട്ടില്ല. ഇന്നലെ വീണ്ടും ആക്രമണമുണ്ടായപ്പോള്‍ തടയാനെത്തിയതായിരുന്നു മറ്റുള്ളവര്‍. ഇരുമ്പു വടി, പട്ടിക തുടങ്ങിയവ കൊണ്ടായിരുന്നു ആക്രമണമെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. പരുക്കേറ്റ ലീഗ് പ്രവര്‍ത്തകരും ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here