അവിശുദ്ധ കൂട്ടുകെട്ടുകളുടെ അന്ത്യകൂദാശയാകും തിരഞ്ഞെടുപ്പ് ഫലം: സി മോയിന്‍കുട്ടി

Posted on: April 23, 2016 10:34 am | Last updated: April 23, 2016 at 10:34 am

കൊടുവളളി: കൊടുവള്ളിയില്‍ നടക്കുന്ന അവിശുദ്ധരാഷ്ട്രീയ കൂട്ടുകെട്ടുകളുടെ അന്ത്യമായിരിക്കും മെയ് 16ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിന്‍ കുട്ടി എം എല്‍ എ പറഞ്ഞു. കൊടുവള്ളിയില്‍ എം എ റസാഖ് മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടന്ന യു ഡി എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പൂച്ചക്കുഞ്ഞിനെ പോലും കൂടെ കൂട്ടാന്‍ പറ്റാതെ പാര്‍ട്ടി വിട്ട കാരാട്ട് റസാഖിന് രാഷ്ട്രീയ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി എം ഗോപാലന്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യു ഡി എഫ് തിരഞ്ഞടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ അരവിന്ദന്‍, ടി കെ മുഹമ്മദ് മാസ്റ്റര്‍, ഇബ്‌റാഹിം എളേറ്റില്‍, പി മുഹമ്മദ്, ചോലക്കര മുഹമ്മദ് മാസ്റ്റര്‍, പി സി അഹമ്മദ് ഹാജി, എ പി മജീദ് മാസ്റ്റര്‍, വി കെ അബ്ദുഹാജി, സി പി റസാഖ്, വേളാട്ട് അഹമ്മദ്് മാസ്റ്റര്‍, കെ ടി സുനില്‍കുമാര്‍, ടി കെ അതിയത്ത്, വി സിയ്യാലി ഹാജി, ടി കെ പി അബൂബക്കര്‍, കെ കെ എ ഖാദര്‍, സി കെ ജലീല്‍, ടി മൊയ്തീന്‍കോയ, നൂര്‍മുഹമ്മദ്, എം നസീഫ് പ്രസംഗിച്ചു