മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതിന് കെസി അബുവിനെതിരെ കേസെടുത്തു

Posted on: April 23, 2016 9:45 am | Last updated: April 23, 2016 at 2:18 pm

kc abuകോഴിക്കോട്: മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന പരാതിയില്‍ കോഴിക്കോട് ഡിസസിസി പ്രസിഡന്റ് കെസി അബുവിനെതിരെ പൊലീസ് കേസെടുത്തു. സെക്ഷന്‍ 125 പ്രകാരം നല്ലളം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു എന്ന് ആരോപിച്ച് ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആദം മുല്‍സിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു കെസി അബുവിന്റെ വിവാദ പ്രസംഗം.

കോഴിക്കോടിന് ഒരു മുസ്‌ലിം മേയറുണ്ട് ഇനി വേണ്ടത് ഒരു മുസ് ലിം എംഎല്‍എ ആണെന്ന് ഒരു മത പണ്ഡിതന്‍ തന്നോട് പറഞ്ഞു അതുകൊണ്ട് ആദം മുല്‍സിയെ വിജയിപ്പിക്കണമെന്നാണ് കെസി അബു പറഞ്ഞത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു അബുവിന്റെ പ്രസംഗം.