Connect with us

Ongoing News

മാണിയുടെ കൈവശം പണമായി 40000 രൂപ

Published

|

Last Updated

കോട്ടയം: മുന്‍ ധനമന്ത്രി കെ എം മാണിയുടെ കൈവശം പണമായി നാല്‍പ്പതിനായിരം രൂപ മാത്രം. ഇന്നലെ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് സ്വത്തു വിവരമുള്ളത്. വിവിധ ബേങ്കുകളിലും മറ്റും നിക്ഷേപങ്ങളിലായി 2.48 ലക്ഷം രൂപയുണ്ട്. 12.20 ലക്ഷം രൂപയുടെ ഇന്നോവാ കാറും സ്വന്തമായുണ്ട്. എന്നാല്‍ ഒരു രൂപയുടെ പോലും സ്വര്‍ണമോ മറ്റ് ആഭരണങ്ങളോ കൈവശമില്ലെന്നും പത്രികയില്‍ പറയുന്നു. പാലാ എസ് ബി ഐ, തിരുവനന്തപുരം സൗത്ത് ഇന്ത്യന്‍ ബേങ്ക്, മരങ്ങാട്ടുപള്ളി സഹകരണ ബേങ്ക്, ഗവ. ട്രഷറി എന്നിവിടങ്ങിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. പാലാഴി റബ്ബര്‍ ടയേഴ്‌സില്‍ അടക്കം ഓഹരികളുണ്ട്. അതേസമയം ഭാര്യ അന്നമ്മ മാണിയുടെ കൈവശം 35,000 രൂപയാണുള്ളത്. വിവിധ ബേങ്കുകളിലും മറ്റും നിക്ഷേപമായി 1.46ലക്ഷം രൂപയുണ്ട്. 6.67 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമുണ്ട്. അഞ്ച് സര്‍വേ നമ്പറുകളിലായി മാണിക്ക് 6.86 ഏക്കര്‍ ഭൂമിയുണ്ട്. ഇവക്ക് 17.41 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ളാലത്ത് 68.80 ലക്ഷം രൂപ വിലയുള്ള 4,232 സ്‌ക്വയര്‍ഫീറ്റ് വീടുണ്ട്. ഭാര്യക്ക് കോഴിക്കോടും കോട്ടയത്തുമായി 10.30 കോടി രൂപയുടെ ഭൂമിയുണ്ട്. 1.25 കോടി രൂപയുടെ സ്വത്താണ് പാര്‍ട്ടിക്കുള്ളത്. തിരുനക്കരയില്‍ പാര്‍ട്ടി ഓഫീസുള്ള 76 ലക്ഷം രൂപയുടെ 28 സെന്റ് ഭൂമിയും അവിടെ 49 ലക്ഷം രൂപയുടെ കെട്ടിടവും പാര്‍ട്ടിക്ക് വേണ്ടി ചെയര്‍മാന്‍ കെ എം മാണിയുടെ പേരിലുണ്ടെന്നും പത്രികയില്‍ പറയുന്നു.