Connect with us

Gulf

വലിയ ലിഫ്റ്റ് ബോട്ടുമായി മിലാഹ

Published

|

Last Updated

ദോഹ: മിലാഹ പുതിയ ലിഫ്റ്റ് ബോട്ട് സ്വന്തമാക്കി. അറ്റകുറ്റപ്പണികള്‍ക്കാണ് വലുപ്പമേറിയ ഈ ബോട്ട് ഉപയോഗിക്കുക. ചൈനയിലെ ബോഹായ് ഷിപ്പ്‌യാര്‍ഡില്‍ ആയിരുന്നു ബോട്ടിന്റെ ഉദ്ഘാടനവും നാമകരണ ചടങ്ങും.
“മിലാഹ എക്‌സ്‌പ്ലോറര്‍” എന്ന പുതിയ ബോട്ടിന് വലിയ ഡെക്ക് ഏരിയയും ഭാരവാഹക ശേഷിയുമുണ്ട്. 300 പേരെ ഉള്‍ക്കൊള്ളും. കടലിലെ എണ്ണ, വാതക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ഇത്. ആഗോള രംഗത്തെ മുന്‍നിര ഊര്‍ജ കമ്പനികളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും മറ്റും ഉപകാരപ്രദമാണ് പുതിയ ബോട്ടെന്ന് മിലാഹ സി ഇ ഒയും പ്രസിഡന്റുമായ അബ്ദുര്‍റഹ്മാന്‍ ഈസ അല്‍ മന്നായി പറഞ്ഞു. മേഖലയിലും ആഗോളതലത്തിലുമുള്ള വര്‍ധിച്ച ആവശ്യത്തെ തുടര്‍ന്നാണ് വലിയ ലിഫ്റ്റ് ബോട്ട് സ്വന്തമാക്കിയതെന്ന് ഹാലൂല്‍ ഓഫ്‌ഷോര്‍ സര്‍വീസസ് സി ഇ ഒ വിവേക് സേഠ് പറഞ്ഞു. ചൈനീസ് പ്രവിശ്യയായ ലിയോനിംഗിലെ ബോഹായ് ഷിപ് ബില്‍ഡിംഗ് ഹെവി ഇന്‍ഡസ്ട്രീസ് ആണ് ബോട്ട് നിര്‍മിച്ചത്. ടിയാന്‍ജിന്‍ ഡി സെയ്ല്‍ മെഷിനറി എക്യുപ്‌മെന്റ് ആണ് രൂപകല്പന ചെയ്തത്.

Latest