ഒമാനില്‍ മലയാളി നഴ്‌സിന്റെ മരണം: പാക് പൗരനടക്കം രണ്ട് പേര്‍ കസ്റ്റഡിയില്‍

Posted on: April 22, 2016 8:34 pm | Last updated: April 23, 2016 at 10:27 am
SHARE

chikku-robertസലാല: ഒമാനില്‍ മലയാളി നഴ്‌സ് ചിക്കു കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ചിക്കുവിന്റെ ഭര്‍ത്താവ് ചങ്ങനാശ്ശേരി സ്വദേശി ലിന്‍സനും ഒരു പാക് പൗരനുമാണ് അറസ്റ്റിലായതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ചിക്കു ജോലി ചെയ്തിരുന്ന ബദര്‍ അല്‍ സംആ ആശുപത്രിയില്‍ തന്നെയാണ് ലിന്‍സനും ജോലി ചെയ്യുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ഡല്‍ഹിയില്‍ അറിയിച്ചു. ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ ശ്രമം തുടരുകയാണ്. അതേസമയം അന്വേഷണം പൂര്‍ത്തിയാക്കാതെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

അങ്കമാലി സ്വദേശിനി ചിക്കു റോബര്‍ട്ട് വ്യാഴാഴ്ച രാവിലെ ഒമാനിലെ സലാലയിലാണ് കുത്തേറ്റ് മരിച്ചത്. കവര്‍ച്ചാ ശ്രമത്തിനിടെ കുത്തേറ്റ് മരിച്ചുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ആസൂത്രിതമായ കൊലപാതകമായിരുന്നുവെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ്

നാല് മാസം ഗര്‍ഭിണിയായിരുന്നു ചിക്കു. നെഞ്ചിലും ശരീരഭാഗങ്ങളിലും നിരവധി തവണ കുത്തേറ്റും ചെവികള്‍ രണ്ടും അറുത്തുമാറ്റപ്പെട്ടുമുള്ള നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 24നാണ് ചിക്കുവും ലിന്‍സനും തമ്മില്‍ വിവാഹിതരായത്. നവംബറില്‍ ഇരുവരും സലാലയില്‍ എത്തുകയും ചെയ്തു.