ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു

Posted on: April 22, 2016 7:48 pm | Last updated: April 23, 2016 at 11:09 am

hareesh ravathന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി താത്കാലികമായി സ്‌റ്റേ ചെയ്തു. എപ്രില്‍ 27 വരെയാണ് സ്‌റ്റേ. അതുവരെ രാഷ്ട്രപതി ഭരണം നിലനിര്‍ത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി ഒരു ഭരണഘടനാ ബഞ്ച് കേസില്‍ വാദം കേള്‍ക്കണമെന്നും വ്യക്തമാക്കി.

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം എര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ നടപടി ഇന്നലെയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഹരീഷ് റാവത്ത് മന്ത്രിസഭയിലെ ഒന്‍പത് എംഎല്‍എമാര്‍ കൂറുമാറി ബിജെപിക്ക് ഒപ്പം ചേര്‍ന്നതോടെയാണ് സംസ്ഥാനത്ത് ഭരണപ്രതിസന്ധി ഉടലെടുത്തത്.