Connect with us

Gulf

അബുദാബി അന്താരാഷ്ട്ര പുസ്തകമേള: സിറാജ് സാംസ്‌കാരിക വേദിയില്‍ ടി പി ശ്രീനിവാസന്‍ സംവദിക്കും

Published

|

Last Updated

അബുദാബി: 26-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി സിറാജ് ഒരുക്കുന്ന സാംസ്‌കാരിക വേദിയില്‍ പ്രമുഖ നയതന്ത്രജ്ഞനും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുമായ ടി പി ശ്രീനിവാസന്‍ അതിഥിയാവും. 29 ന് (വെള്ളി)വൈകുന്നേരം നാലിന് ഇബ്‌നു റുഷ്ദ് ഫോറത്തില്‍ വായനയുടെ ലോകം എന്ന വിഷയത്തിലാണ് ടി പി ശ്രീനിവാസന്‍ സദസ്സുമായി സംവദിക്കുക.
37 വര്‍ഷം ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം നിരവധി വര്‍ഷം ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും ഇന്റര്‍നാഷനല്‍ ഓട്ടോമാറ്റിക് എനര്‍ജി ഏജന്‍സിയുടെ വിയന്നാ ഗവര്‍ണറായും ആസ്‌ത്രേലിയ, ഫിജി, സൗത്ത് പെസഫിക് ഐലന്റുകളുടെയും സ്ഥാനപതിയായും ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡി സി എന്നിവിടങ്ങളില്‍ ഡപ്യൂട്ടി ചീഫ് മിഷന്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളുടെ രചയിതാവും കൂടിയാണദ്ദേഹം. യു എ ഇ വായനാവര്‍ഷമായി ആഘോഷിക്കുന്ന വേളയില്‍ പുസ്തകമേളയുടെ അതിഥിയായി ക്ഷണിച്ചതില്‍ അതീവ സന്തുഷ്ടിയുള്ളതായി ശ്രീനിവാസന്‍ പറഞ്ഞു. പുസ്തകമേളയുടെ ഇന്ത്യന്‍ സാംസ്‌കാരിക വേദിയില്‍ സിറാജ് ഏഴാം വര്‍ഷമാണ് പങ്കാളിത്തം വഹിക്കുന്നത്. സാംസ്‌കാരിക വൈജ്ഞാനിക ധൈഷണിക രംഗത്തെ ഉന്നത വ്യക്തിത്വങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അതിഥിയായി എത്തിയിട്ടുണ്ട്.

Latest