വേനല്‍ ശക്തം: വയനാടിനെ രക്ഷിക്കാന്‍ പരിസ്ഥിതി പുനഃരുജ്ജീവന യജ്ഞം വേണമെന്ന ആവശ്യം ശക്തം

Posted on: April 22, 2016 1:52 pm | Last updated: April 22, 2016 at 1:52 pm
SHARE

wayanadകല്‍പ്പറ്റ: സുഖശീതളമായ കാലാവസ്ഥയും ജലസുരക്ഷയുമുണ്ടായിരുന്ന വയനാട്ടില്‍ അത്യുഷ്ണവും രൂക്ഷമായ ജലക്ഷാമവും വരള്‍ച്ചയിലും അമരുന്നു. തീവ ഗുരുതരമായ ഇന്നത്തെ പ്രതിസന്ധിയിലും കുറ്റകരമായ മൗനത്തിലാണെന്ന് ആക്ഷേപം ശക്തമായി.

മുള്ളന്‍കൊല്ലി-പുല്‍പ്പള്ളി പഞ്ചായത്തുകളെ വിഴുങ്ങിക്കഴിഞ്ഞ വരള്‍ച്ചയും ജലക്ഷാമവും വയനാടിനെയാകെ ഗ്രസിക്കാന്‍ അധികസമയം വേണ്ടിവരില്ല. വയനാടിന്റെ ഗതി മുപ്പതുവര്‍ഷം മുന്‍പ് പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞ•ാരും വിദഗ്ധരും പ്രവചിച്ചിരുന്നു. പ്രകൃതിസംരക്ഷണസമിതി പദയാത്രകളും സെമിനാറുകളും ബോധവല്‍ക്കരണവും നടത്തുകയും ചെയ്തിരുന്നെങ്കിലും അന്നതാരും ചെവികൊണ്ടില്ല. 2003ലേയും 2010ലും ഇതെല്ലാം ആവര്‍ത്തിച്ചു. അന്നു ചുരം കറിയെത്തിവര്‍ മുതലക്കണ്ണീരൊഴുക്കിയവര്‍ വയനാടിനുവേണ്ടി ഒന്നും ചെയ്തില്ലെന്നാണ് ആക്ഷേപം.

കബനിയില്‍ തടയണകെട്ടുന്നതും ടാങ്കുകളില്‍ വെള്ളം വിതരണം ചെയ്യുന്നതും താത്ക്കാലിക പരിഹാരമേ ആകുന്നുള്ളു. വയനാടിന്റെ 95 ശതമാനം പ്രദേശങ്ങളും കബനിയുടെ വൃഷ്ടിപ്രദേശങ്ങളാണ്. വര്‍ഷം തോറും മഴയും നീരൊഴുക്കും ഗണ്യമായി കുറയുകയും ചെയ്യുന്നു. മഴയുടെ ലഭ്യത കൂടുകയും കബനിയെയും അതിന്റെ മുഴുവന്‍ കൈവഴികളെയും പുനരുജ്ജീവിപ്പിക്കുകയും മാത്രമാണ് ഏക പരിഹാരമെന്ന ആവശ്യം ശക്തമാവുകയാണ്.

കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന ജനതയാണിപ്പോള്‍ വയനാട്ടുകാര്‍. പ്രകൃതിക്കു നേരെ നടത്തിയ അത്യാചാരത്തിന്റെ തിരിച്ചടിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. പരിസ്ഥിതി സുസ്ഥിരതയുടേ ആണിക്കല്ലായ വയനാടിന്റെ ചുറ്റുമുള്ള ഉത്തുംഗമായ പര്‍വ്വത നിരകളിലെ പുല്‍പ്പരപ്പുകളും ചോലവനങ്ങളും കത്തിച്ചാമ്പലായിട്ട് വര്‍ഷങ്ങളായി. പതിനൊന്നായിരം മില്ലിമീറ്റര്‍ വരെ മഴ രേഖപ്പെടുത്തിയ ഇവിടെ നിന്നായിരുന്നു കബനിയിലേക്ക് വെള്ളം ചുരത്തിയിരുന്നത്. സമതലങ്ങളിലെ നിബിഡമായ മഴക്കാടുകള്‍ കാട്ടുതീയും ടൂറിസവും കന്നുകാലി മേയ്ക്കലും മൂലം ശുഷ്‌കമായിക്കഴിഞ്ഞു. ജലസുരക്ഷയുടെ അടിത്തറയായ നെല്‍വയലുകളും കുളങ്ങളും തണ്ണീര്‍തടങ്ങളും ഉ•ൂലനം ചെയ്യപ്പെട്ടുകഴിഞ്ഞു. കുന്നുകളും പാറക്കെട്ടുകളും അഗാധഗര്‍ത്തങ്ങളായി. മണലൂറ്റലും കുന്നിടിക്കലും നിര്‍വിഗ്നം തുടരുകയാണ്.

കബനിയെ പുനര്‍ ജനിപ്പിക്കാന്‍ മലന്തലപ്പുകളിലെ വനങ്ങള്‍ പുനസ്ഥാപിക്കണം. മണല്‍ഖനനത്തിനും കരിങ്കല്‍ ക്വാറികള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിക്കണം. കുന്നിടിക്കലും നെല്‍ വയല്‍ നികത്തലും അവസാനിപ്പിക്കണം.
കാടിനുള്ളിലെ കന്നുകാലിമേ്ക്കലും കാട്ടുതീയും തടയണം. ചെമ്പ്രമല, ബാണാസുരന്‍, ബ്രഹ്മഗിരി എന്നിവിടങ്ങളിലെ ടൂറിസം അവസനിപ്പിക്കണം. 3500 ഹെക്ടര്‍ വരുന്ന തേക്കു-യൂക്കാലിപ്റ്റ്‌സ് തോട്ടങ്ങള്‍ വെട്ടിമാറ്റുകയും അവയില്‍ നിന്നു ലഭിക്കുന്ന 50000 കോടി രൂപ വയനാടിന്റെ പരിസ്ഥിതി പുരസ്ഥാപനത്തിനും മരം വച്ചുപിടിപ്പിക്കാനും ചെലവഴിക്കണം, മലന്തലപ്പുകളിലെ ടൂറിസം റിസോര്‍ട്ടുകള്‍ ഉടനടി പൊളിച്ചുകളയുകയും വേണം.

മുള്ളന്‍കൊല്ലി- പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ ഫലവൃക്ഷത്തൈകളുടേയും മരത്തിന്റേയും കൃഷിയെ സര്‍ക്കാര്‍ പണം നല്‍കി സഹായിക്കുകയും യുദ്ധകാലടിസ്ഥാനത്തില്‍ തൊഴിലുറപ്പുപദ്ധതിയും വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടും ചിലവഴിച്ച് ഹരിതവല്‍ക്കരണം ത്വരിതപ്പെടുത്തുകയും വേണം. കബനീതടങ്ങളിലെ കര്‍ഷകരുടേയും പഞ്ചായത്തിന്റേയും നേതൃത്വത്തില്‍ കബനീതീരം മരങ്ങള്‍ വച്ചുപിടിപ്പിക്കാനും ഹരിതകവചം സൃഷ്ടിക്കാനുമുള്ള പദ്ധതികള്‍ ഉണ്ടാവണം. സാമൂഹ്യ വനവല്‍ക്കരണത്തിന്റെ മുഴുവന്‍ പദ്ധതികളും കബനീതടത്തില്‍ മാത്രമായി വരുന്ന അഞ്ചുവര്‍ഷത്തേക്ക് പരിമിതിപ്പെടുത്തുകയും വേണം.

പരിസ്ഥിതി പുനരുജ്ജീവനത്തിന്റെ മുഴുവന്‍ ചുമതലയും ത്രിതലപഞ്ചായത്തുകള്‍ക്കു നല്‍കണം.സൂക്ഷ്മവും സമഗ്രവും ഭാവനാപൂര്‍ണ്ണവുമായ പരിസ്ഥിതി പുന:സ്ഥാപന പദ്ധതികള്‍ക്കും വേണ്ടിയുള്ള ജനമുന്നേറ്റം ഉണ്ടായില്ലെങ്കില്‍ മനുഷ്യജീവന്‍ അതിജീവിക്കാത്ത ചാവു ഭൂമിയായി വയനാട് മാറാന്‍ അധികകാലം വേണ്ടിവരില്ലെന്നാണ് പ്രകൃതി സംരക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here