Connect with us

Organisation

ഇസ്ലാമിനെ മനസ്സിലാക്കേണ്ടത് സ്വഹാബികളുടെ ജീവിതത്തിലൂടെ- എസ് വൈ എസ് വയനാട് ജില്ലാ ആദര്‍ശ സമ്മേളനം

Published

|

Last Updated

കല്‍പ്പറ്റ: പരിശുദ്ധമായ ഇസ്‌ലാം സമഗ്രമായ ജീവിത പദ്ധതി ആണെന്നും ഇസ്ലാമിനെ മനസിലാക്കേണ്ടത് പ്രവാചക അനുചരരായ സ്വാഹാബികളുടെ ജീവിതത്തിലൂടെയാണെന്നും സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍ പ്രസ്താവിച്ചു.

പിണങ്ങോട് താജുല്‍ ഉലമ നഗറില്‍ നടന്ന എസ് വൈ എസ് ജില്ലാ ആദര്‍ശ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ അവതീര്‍ണമായത് അന്ത്യ പ്രവാചകനായ മുഹമ്മദ് നബി(സ)ക്കാണെന്നും അതു കൊണ്ട് തന്നെ ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ടത് പ്രവാചകനാണെന്നും അദ്ദേഹം പറഞ്ഞു. നബി (സ)യുടെ പാഠ ശാലയില്‍ നിന്നും ദീന്‍ പഠിക്കുകയും അതനുസരിച്ച് ജിവിതം ക്രമീകരിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രബോധനം ചെയ്യുകയും ചെയ്ത സ്വഹാബികളുടെ മാതൃകയാണ് ഇസ്ലാമിനെ പഠിക്കാന്‍ അവലംബമാക്കേണ്ടത്. മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പുത്തന്‍ ചിന്താധാര യാഥാര്‍ഥത്തില്‍ ഇസ്ലാമിന്റെ നാശമാണ് ആഗ്രഹിക്കുന്നത.് മഹാന്‍മാരുടെ മഖ്ബറകള്‍ തച്ചുടച്ചും ഇസ്‌ലാമിക ചരിത്ര സ്മാരകങ്ങള്‍ തകര്‍ത്തും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഇത്തരം സലഫി ആശയങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ഇന്ന് ലോകത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. മുസ്ലിംകളുടെ പരലോക നന്മക്കായുള്ള മുഴുവന്‍ കാര്യങ്ങളിലും കുഫ്‌റും ശിര്‍ക്കും ആരോപിച്ച് അവരുടെ പരലോകം നഷ്ടപ്പെടുത്താനുമാണ് അവര്‍ ശ്രമിക്കുന്നത് . ഇത്തരം ആശയധാരകളെത്തന്നെ അകറ്റി നിര്‍ത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ല പ്രസിഡന്റ് കെ എസ്് മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല പ്രസിഡന്റ് ഹസന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി വളളിയാട് പ്രമേയ പ്രഭാഷണം നടത്തി.കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് എം അബ്ദുറഹ്്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. എസ് എം എ ജില്ലാ പ്രസിഡന്റ്് കെ കെ മുഹമ്മദലി ഫൈസി, ചെറുവേരി മുഹമ്മദ് സഖാഫി, ഇ പി അബ്ദുല്ല സഖാഫി , എസ് അബ്ദുള്ള, പി സി അബൂശദ്ദാദ്, അബ്ദുല്ലത്തീഫ്,കെ ഒ അഹമദ് കുട്ടി ബാഖവി,എം മുഹമ്മദലി മാസ്റ്റര്‍,എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്് ശമീര്‍ ബാഖവി , ടി പി അബ്ദുസ്സലാം മുസ്‌ലിയാര്‍, അമ്പിളി ഹസന്‍ ഹാജി , സുലൈമാന്‍ സഅദി, മുഹമ്മദ് ബാഖവി, പി ഉസ്മാന്‍ മുസ്‌ലിയാര്‍,സൈദ് ബാഖവി എന്നിവര്‍ സംബന്ധിച്ചു. നാസര്‍ മാസ്റ്റര്‍ സ്വാഗതവും പുറ്റാട് മുഹമ്മദലി സഖാഫി നന്ദിയും പറഞ്ഞു.