താജുല്‍ ഉലമ പുരസ്‌കാരം മാട്ടൂല്‍ തങ്ങള്‍ക്ക്

Posted on: April 22, 2016 10:06 am | Last updated: April 22, 2016 at 10:06 am
SHARE

MATTUL THANGALമാട്ടൂല്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ആയിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെ സ്മരണക്കായി മാട്ടൂല്‍ പഞ്ചായത്ത് ഐ സി എഫ് അബൂദബി കമ്മിറ്റി ഏര്‍പ്പെടുത്തിയ ‘താജുല്‍ ഉലമാ’ പ്രഥമ പുരസ്‌കാരം മാട്ടൂല്‍ മന്‍ശഅ് പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ക്ക്. മാട്ടൂലിന്റെ മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം ചെയ്യുന്ന നിസ്തുലമായ സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് കമ്മിറ്റി ഭാരവാഹികളായ വി സി സിറാജുദ്ദീന്‍ ഹാജി, സ്വലാഹുദ്ദീന്‍ മാട്ടൂല്‍, എസ് എം ബി മാട്ടൂല്‍ എന്നിവര്‍ അറിയിച്ചു. 50,001 രൂപയും സ്ഥാന വസ്ത്രവും പ്രശസ്ത്രി പത്രവുമടങ്ങുന്ന അവാര്‍ഡ് ഈ മാസം 24 ന് മാട്ടൂല്‍ മന്‍ശഅ് നഗറില്‍ നടക്കുന്ന മന്‍ശഅ് ഹുമൈദിയ്യ ശരീഅത് കോളജ് സനദ് ദാന വാര്‍ഷിക പരിപാടിയില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമ്മാനിക്കും. മാട്ടൂലിന്റെ വിദ്യാഭ്യാസ മേഖലയില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന മാട്ടൂല്‍ മന്‍ശഇന്റെ പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും കേരള മുസ്‌ലിം ജമാഅത് കണ്ണൂര്‍ ജില്ല പ്രസിഡന്റുമാണ് മാട്ടൂല്‍ തങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here