വെടിക്കെട്ട് അപകടം: കൊല്ലം കളക്‌ട്രേറ്റില്‍ ക്രൈംബ്രാഞ്ച് പരിശോധന

Posted on: April 21, 2016 11:38 pm | Last updated: April 22, 2016 at 10:38 am
SHARE

kollam vedikkettu accidentകൊല്ലം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് കൊല്ലം കളക്‌ട്രേറ്റില്‍ പരിശോധന. വെടിക്കെട്ടപകടം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. കളക്‌ട്രേറ്റിലെ രേഖകള്‍ െ്രെകംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുത്തു. സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പടങ്ങുന്ന ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌കും ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെ അപേക്ഷയുമടങ്ങുന്ന തെളിവുകളാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ നല്‍കാനാകില്ല എന്ന നിലപാടാണ് കളക്ടര്‍ സ്വീകരിച്ചിരുന്നത്.

വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിന് ശേഷവും അനുമതിക്കായി കലക്ടറെ കണ്ടിരുന്നുവെന്ന് അറസ്റ്റിലായ ക്ഷേത്രഭാരവാഹികള്‍ െ്രെകംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് െ്രെകംബ്രാഞ്ച് സംഘം കലക്ടറേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here