പുളിക്കലില്‍ ടാങ്കര്‍ ലോറിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

Posted on: April 21, 2016 2:27 pm | Last updated: April 21, 2016 at 9:15 pm
SHARE
ആദിഖ് ജാസർ
ആദിഖ് ജാസർ

പുളിക്കല്‍: ദേശീയ പാത 213ല്‍ കൊണ്ടോട്ടിക്കടുത്ത് പുളിക്കല്‍ ടൗണില്‍ ടാങ്കര്‍ ലോറിയിടിച്ച് സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു. വടക്കുങ്ങര ഉമ്മറിന്റെ മകൻ ആദിഖ് ജാസറാ (15)ണ് മരിച്ചത്.പുളിക്കല്‍ എഎംഎം ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം.

കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറി സൈക്കിളില്‍ പോകുകയായിരുന്ന വിദ്യാര്‍ഥിയെ തട്ടിവീഴ്ത്തുകയായിരുന്നു. ലോറിയുടെ പിൻ ചക്രം തലയിലൂടെ കയറിയിറങ്ങി വിദ്യാര്‍ഥി തത്ക്ഷണം മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഖബറടക്കി.

മാതാവ്: വലടിക്കൽ റസിയ. സഹോദരങ്ങൾ: മുഹമ്മദ് സമ്മാസ് ,മുഹമ്മദ് ഫാദി, അനസ്, ദിയ.

LEAVE A REPLY

Please enter your comment!
Please enter your name here