പിണറായി വിജയനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് വിഎസ്

Posted on: April 21, 2016 10:47 am | Last updated: April 21, 2016 at 6:01 pm
SHARE

vs with pinarayiകണ്ണൂര്‍: പിണറായി വിജയന് വോട്ട് അഭ്യാര്‍ത്ഥിച്ച് വിഎസ് അച്യുതാനന്ദന്‍ ധര്‍മ്മടത്തെത്തി. പിണറായി വിജയന് അഭിമാനകരമായ ഭൂരിപക്ഷം നല്‍കണമെന്ന് വിഎസ് പറഞ്ഞു.

മണ്ഡലത്തിലെ ചക്കലക്കല്ലില്‍ നടന്ന പൊതുയോഗത്തിലാണ് വി.എസ് സംസാരിച്ചത്. കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ.ശ്രീമതി എംപി തുടങ്ങിയ പ്രമുഖരും വി.എസിന്റെ യോഗത്തില്‍ പങ്കെടുത്തു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ കടന്നാക്രമിച്ച പ്രസംഗമാണ് വി.എസ് നടത്തിയത്. രാവിലെ താന്‍ ഇറങ്ങാന്‍ നേരം പത്രത്തില്‍ യുഡിഎഫിന്റെ പ്രകടന പത്രിക കണ്ട് ചിരിയടക്കാന്‍ കഴിഞ്ഞില്ലെന്ന് വി.എസ് പരിഹസിച്ചു. അഴിമതി കേസുകളുടെ കൂമ്പാരമുള്ള യുഡിഎഫ് സര്‍ക്കാരാണ് അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്യുന്നത്. 136 കേസുകളാണ് യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ മാത്രം 31 കേസുകളുണ്ട്. മന്ത്രി പി.കെ.ജയലക്ഷ്മിക്കെതിരേ മാത്രമാണ് കേസില്ലാത്തതെന്നും വി.എസ് പറഞ്ഞു.

ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ അടുത്ത അഞ്ച് വര്‍ഷവും അവശ്യസാധനങ്ങള്‍ ന്യായവിലയ്ക്ക് വിതരണം ചെയ്യുമെന്ന് വി.എസ് ഉറപ്പ് നല്‍കി. ഇത് ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമാണെന്നും
വി.എസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here