നികേഷിനും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചരണം; നികേഷിന്റെ ഭാര്യ പരാതി നല്‍കി

Posted on: April 21, 2016 10:23 am | Last updated: April 21, 2016 at 6:19 pm
SHARE

കണ്ണൂര്‍: അഴീക്കോട് മണ്ഡലം ഇടത് മുന്നണി സ്ഥാനാര്‍ത്ഥിഎം.വി.നികേഷ് കുമാറിനും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയ വഴി അപവാദപ്രചരണം നടത്തിയതിനെതിരെ പരാതി നല്‍കി. നികേഷിന്റെ ഭാര്യ ഭാര്യ റാണി നികേഷ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.

കെ.പി.സി.സി.യുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ലിങ്ക് നല്‍കിയ ഫെയ്‌സ് ബുക്ക് പേജില്‍നിന്നാണ് അപവാദകരമായ പോസ്റ്റ് നല്‍കിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇതേകാര്യം ചൂണ്ടിക്കാട്ടി നികേഷ് കുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍്കിയിട്ടുണ്ട്.

അരുവിക്കര തിരഞ്ഞെടുപ്പ് സമയത്തും സമാനമായ പ്രചരണം നടന്നിരുന്നു. ഫെയ്‌സ്ബുക്കിലൂടെ ഇത്തരത്തില്‍ അപവാദ പ്രചരണം നടക്കുകയും അതിനെതിരെ നികേഷ് ആഭ്യന്തരമന്ത്രിക്ക് പരാതിനല്‍കുകയും ചെയ്തിരുന്നു. ഇതേ പോസ്റ്റാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് റാണി പരാതി നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here