Connect with us

National

കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വെടിച്ചു കൊന്നു. സൈനിക വക്താക്കളാണ് ഇക്കാര്യം അറിയിച്ചത്. പുത്ഷി പ്രദേശത്തെ ലോലബിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റു മുട്ടല്‍ ഉണ്ടായത്.

ഭീകരര്‍ നുഴഞ്ഞുകയറിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എത്തിയ സൈന്യത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ത്തു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച സൈന്യം രണ്ട് ഭീകരരെ വധിക്കുകയായിരുന്നു. ഓപ്പറേഷന്‍ തുടരുകയാണെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

Latest