ബംഗാളില്‍ മൂന്നാം ഘട്ട പോളിംഗിനിടെ അക്രമം: സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Posted on: April 21, 2016 9:52 am | Last updated: April 21, 2016 at 1:15 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മൂന്നാംഘട്ട തിരഞ്ഞെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നില്‍. മൂര്‍ഷിദാബാദ് ജില്ലയിലെ ജുത്പുര്‍ ഗ്രാമത്തിലാണ് സംഭവം.

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നതായാണ് റിപ്പോര്‍ട്ട്്. കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. കോണ്‍ഗ്രസിന്റെ ബൂത്ത് പ്രവര്‍ത്തകനായ ബസു മല്‍പഹരിയ എന്ന ആളെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ എസ്.കെ. നിയമത് അലിയുടെ ഭാക്ടറിയില്‍ തടവില്‍വച്ചിരുന്ന ഇയാളെ പിന്നീട് രക്ഷപ്പെടുത്തി. ഹരിഹര്‍പര പോലീസ് സ്‌റ്റേഷനില്‍ കോണ്‍ഗ്രസ് പരാതി നല്കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മല്‍പഹരിയെ മോചിപ്പിച്ചത്.

ഇന്നു തിരഞ്ഞെടുപ്പ് നടക്കുന്ന 62 മണ്ഡലങ്ങളിലായി അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുള്ള 3,401 ബൂത്തുകളാണുള്ളത്. ഇതേത്തുടര്‍ന്ന് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷം സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്.