Connect with us

Sports

കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ സെന്‍ട്രല്‍ എക്‌സൈസ് സെമിയില്‍

Published

|

Last Updated

മൂവാറ്റുപുഴ: ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്ത മുത്ത് ഐ.എം വിജയനെ തന്നെ രംഗത്തിറക്കിയ കേരള പോലീസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് കീഴടക്കി സെന്‍ട്രല്‍ എക്‌സൈസ് കൊച്ചി മൂന്നാമത് കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് എയില്‍ നിന്നും സെമി ഫൈനലില്‍ പ്രവേശിച്ചു. മൂന്നു മത്സരങ്ങളും ജയിച്ച എക്‌സൈസ് ഒന്‍പതു പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി. രണ്ടു മത്സരങ്ങളും ജയിച്ച ഏജീസ് തിരുവനന്തപുരം ആണ് ആറ് പോയിന്റോടെ രണ്ടാം സ്ഥാനത്ത്.
സെന്‍ട്രല്‍ എക്‌സൈസിനു വേണ്ടി ഹാട്രിക് ഗോള്‍ വര്‍ഷം നടത്തിയ സന്തോഷ് ട്രോഫി താരം അഷ്‌കര്‍ (6, 53,78 മിനിറ്റുകളില്‍) താരമായി. എക്‌സൈസിന്റെ നാലാം ഗോള്‍ ഷഹബാസും (87 0 നേടി. പോലീസിനു വേണ്ടി അനീഷും (28) പ്രശാന്ത് കുമാറും (65) ഗോള്‍ നേടി.
ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു സമനില പാലിക്കുകയായിരുന്നു. സെന്‍ട്രല്‍ എക്‌സൈസിനു വേണ്ടി ആറാം മിനിറ്റില്‍ അഷ്‌കറും പോലീസിന്റെ സമനില ഗോള്‍ 28ാം മിനിറ്റില്‍ അനീഷും നേടി.
രണ്ടാംപകുതിയില്‍ 53ാം മിനിറ്റില്‍ അഷ്‌കര്‍ രണ്ടാം ഗോളിലൂടെ എക്‌സൈസിനെ വീണ്ടും മുന്നില്‍ എത്തിച്ചു. 68ാം മിനിറ്റില്‍ പ്രശാന്ത് കുമാര്‍ പോലീസിനു വീണ്ടും സമനില നേടിക്കൊടുത്തു.
അഷ്‌കര്‍ തന്നെ 78ാം മിനിറ്റിലെ ഗോളിലൂടെ എക്‌സൈസിനെ വീണ്ടും എക്്‌സൈസിനെ മുന്നില്‍ കയറ്റി. നാലാം ഗോള്‍ 87ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂ ഷഹബാസും വലയിലേത്തിച്ചു.
ഗ്രൂപ്പ് എയിലെ ആദ്യ മത്സരങ്ങളില്‍ എഫ്.സി കേരള തൃശൂരിനെ 31നും രണ്ടാം മത്സരത്തില്‍ ഏജീസ് ,തിരുവനന്തപുരത്തിനെ ഏക ഗോളിനും പരാജയപ്പെടുത്തിയ സെന്‍ട്രല്‍ എക്‌സൈസിനെതിരെ കളിക്കാനിറങ്ങിയ കേരള പോലീസിനു ഇന്നലെ വിജയം അനിവാര്യമായിരുന്നു. ആദ്യ മത്സരത്തില്‍ ഏജീസിനോട് ഏക ഗോളിനു തോറ്റതിനെ തുടര്‍ന്നാണ് പോലീസിനു ഇന്നലത്തെ മത്സരം ജീവന്മരണ പോരാട്ടമായി മാറിയത്. എന്നാല്‍ ടൂര്‍ണമെന്റിലുടനീളം അപാര ഫോമില്‍ നില്‍ക്കുന്ന സെന്‍ട്രല്‍ എക്‌സൈസ് ആദ്യ മിനുറ്റുകളില്‍ തന്നെ പോലീസിനെ ഞെട്ടിച്ചു. അഷ്‌കറിന്റെ തീപാറുന്ന ഷോട്ടില്‍ ആറാം മിനിറ്റില്‍ തന്നെ വല കുലുക്കി. (10).
മുഹമ്മദ് റാഫി, നൗഷാദ്, അഷ്‌കര്‍ തുടങ്ങിയ നിരവധി സന്തോഷ് ട്രോഫി താരങ്ങളെ അണിനിരത്തിയ സെന്‍ട്രല്‍ എക്‌സൈസിനെതിര കേരള പോലീസ് ഗോള്‍ മടക്കാാനുള്ള ശ്രമമായിരുന്നു തുടര്‍ന്നു കണ്ടത്. എണ്ണയിട്ട യന്ത്രം പോലെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട കേരള പോലീസ് അനീഷിന്റെ ഫ്രീ കിക്കിലൂടെ ഗോള്‍ മടക്കി. (11). ഗോള്‍ മടക്കിയ ആവേശം പോലീസിനെ കൂടുതല്‍ ആക്രമണകാരികളാക്കി.രാഹുല്‍ ഫിറോസ്—ജിംഷാദ് എന്നിവരിലൂടെ നടത്തിയ പോലീസ് നടത്തിയ ആക്രമണം എക്‌സൈസിനെ പ്രതിരോധത്തിലേക്കു പിന്‍വലിപ്പിച്ചി. ആക്രമണത്തില്‍ നിന്നും ഉള്‍വലിഞ്ഞതോടെ മത്സരം എക്‌സൈസിന്റെ പകുതിയിലായി. ഒന്നാം പകുതിയുടെ അവസാന മിനുറ്റുകളില്‍ എക്‌സൈസ് റാഫിനൗഷാദ്—അഷ്‌കര്‍ എന്നിവരിലൂടെ വീണ്ടും കളിയിലേക്കു തിരിച്ചുവരാന്‍ നടത്തിയ ശ്രമം ഇരുടീമുകളുടേയും ബലാബലത്തില്‍ കലാശിച്ചു.
പോലീസിന്റെ ആക്രമണത്തോടെയാണ് രണ്ടാം പകുതിയുടെ തുടക്കം. രണ്ടു തവണ ഗോള്‍ മുഖത്ത് പോലീസ് നടത്തിയ നീക്കങ്ങള്‍ക്കു പിന്നാലെ അപ്രതീക്ഷിത നീക്കത്തിലൂടെ എക്‌സൈസ് വീണ്ടും മുന്നില്‍ കയറി. ആദ്യ പകുതിയുടെ തനിയാവര്‍ത്തനം പോലെ ഏതിരെ വീണ ഗോളില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് പോലീസ് ഗോള്‍ മടക്കി.സമനില ഗോളിനു പിന്നാലെ ഐ.എം വിജയന്‍ കളത്തില്‍ ഇറങ്ങി. എന്നാല്‍, എക്‌സൈസിനെ തടയാന്‍ ഇതുകൊണ്ടൊന്നും ആയില്ല.

 

---- facebook comment plugin here -----

Latest