മെയ് രണ്ടിന് റേഷന്‍ കടകള്‍ അടച്ചിടും

Posted on: April 21, 2016 6:04 am | Last updated: April 21, 2016 at 12:12 pm
SHARE

കോഴിക്കോട്: റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ കുടിശിക ഈ മാസം 30നകം നല്‍കിയില്ലെങ്കില്‍ മെയ് രണ്ടിന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടുമെന്ന് ആള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ കുടിശിക മാര്‍ച്ച് 31നും ഏപ്രില്‍ 15നുമകം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് മാര്‍ച്ച് 16ന് അസോസിയേഷന് ഭക്ഷ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇത് നടപ്പാകാത്ത സാഹചര്യത്തിലാണ് കടകളടച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. മെയ് രണ്ടിന് ജില്ലാ, താലൂക്ക് ട്രഷറികള്‍ക്ക് മുന്നില്‍ പ്രതിഷേധ കൂട്ടായ്മയും നടത്താനും തീരുമാനിച്ചിട്ടുണ്ട്.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here