വിഎസും പിണറായിയും ഒന്നിക്കുന്നത് ഫഌക്‌സ് ബോര്‍ഡുകളില്‍ മാത്രമെന്ന് ഉമ്മന്‍ചാണ്ടി

Posted on: April 20, 2016 8:47 pm | Last updated: April 21, 2016 at 12:12 pm
SHARE

oommen chandi2തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനും പിണറായി വിജയനും ഒന്നിച്ചുനില്‍ക്കുന്നത് ഫഌക്‌സ് ബോര്‍ഡുകളില്‍ മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഎസ് പാര്‍ട്ടി വിരുദ്ധനാണെന്ന നിലപാടില്‍ മാറ്റമില്ലെന്നാണ് പിണറായി പറയുന്നത്. ഇവര്‍ ഒരുമിച്ചാണോ കേരളത്തെ നയിക്കാന്‍ പോകുന്നതെന്ന് ഉമ്മന്‍ചാണ്ടി ചോദിക്കുന്നു.
അതേസമയം വിഎസിനെ കുറിച്ച് താന്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. നേരത്തെ ആസൂത്രണം ചെയ്താണ് ഇക്കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഭിന്നത പ്രതീക്ഷിച്ചവരുടെ നിരാശയാണിതെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.
ആലപ്പുഴയില്‍ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ വിഎസ് അച്യുതാനന്ദനെതിരെ പാസാക്കിയ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here