ശിവസേന നേതാവ് സുശീല്‍ കുമാര്‍ ജെയിന്‍ ഇസ്‌ലാം മതം സ്വീകരിച്ചു

Posted on: April 20, 2016 7:43 pm | Last updated: April 20, 2016 at 7:43 pm

sushil kumar jain islamമുസാഫര്‍ നഗര്‍: ശിവസേനയുടെ പ്രമുഖ നേതാവ് സുശീല്‍ കുമാര്‍ ജയിന്‍ ഇസ്‌ലാം മതം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. അമര്‍ ഉജാല എന്ന ഹിന്ദി പത്രത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ജയിന്‍ സമുദായത്തിന്റെ നയസമീപനങ്ങളില്‍ മനംമടുത്താണ് സുശീല്‍ കുമാറിന്റെ മതംമാറ്റം. മുഹമ്മദ് അബ്ദുല്‍ സമദ് എന്ന പേരാണ് സുശീല്‍ കുമാര്‍ സ്വീകരിച്ചിരിക്കുന്നത്.

തന്റെ സ്വന്തം തീരുമാനപ്രകാരമാണ് ഇസ്‌ലാം മതം സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 15 മുതല്‍ താന്‍ മുസ്ലിമാണെന്നും അദ്ദേഹം വ്യക്തമാക്കി.