ബിജെപി എംഎല്‍എ കാല്‍ തല്ലിയൊടിച്ച കുതിര ചത്തു

Posted on: April 20, 2016 7:08 pm | Last updated: April 21, 2016 at 9:30 am
SHARE

sakthiman (1)ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി എംഎല്‍എ കാല്‍ തല്ലിയൊടിച്ച ശക്തിമാന്‍ എന്ന കുതിര ചത്തു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഹരീഷ് റാവത്ത് സര്‍ക്കാരിനെതിരായ പ്രതിഷേധത്തിനിടെയാണ് ശക്തിമാന് മര്‍ദനമേറ്റത്. മാര്‍ച്ച് 14നായിരുന്നു സംഭവം. പിന്നീട് കുതിരയുടെ കാല്‍ മുറിച്ചുമാറ്റി പകരം കൃത്രിമക്കാല്‍ വച്ചുപിടിപ്പിച്ചു. എന്നാല്‍ മുറിവിന്റെ അണുബാധയെ തുടര്‍ന്ന് കുതിരയ്ക്കു ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. കൃത്രിമകാലിനോട് കുതിരയുടെ ശരീരം പ്രതികരിച്ചിരുന്നില്ല.

മുസൂറി എംഎല്‍എ ഗണേഷ് ജോഷിയും സംഘവുമാണ് മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രക്ഷോഭം നിയന്ത്രിക്കാനെത്തിയ അശ്വാരൂഢ സേനയിലെ അംഗമായ ശക്തിമാന്റെ കാല്‍ തല്ലിയൊടിച്ചത്.