കവര്‍ച്ച; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

Posted on: April 20, 2016 6:30 pm | Last updated: April 20, 2016 at 6:55 pm
SHARE

അബുദാബി: അബുദാബിയുടെ 11 ഭാഗങ്ങളിലായി 50,000 ദിര്‍ഹമിന്റെ കവര്‍ച്ച നടത്തിയ ഇന്ത്യന്‍ സ്വദേശിയായ 30കാരനെ അബുദാബി ക്യാപിറ്റല്‍ പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ക്ലിനിക്കുകള്‍, സലൂണ്‍, മൊബൈല്‍ ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് ഇയാള്‍ മോഷണം നടത്തിയത്.
കടകളുടെ ജനല്‍ വഴി ചാടിക്കടന്ന് പണം സൂക്ഷിച്ചിരുന്ന ഡ്രോ ചുറ്റിക ഉപയോഗിച്ച് തകര്‍ത്താണ് ഇയാള്‍ മോഷണം നടത്തിയിരുന്നതെന്ന് ക്യാപിറ്റല്‍ പോലീസ് ഡയറക്ടറേറ്റ് ഡയറക്ടര്‍ കേണല്‍ അഹ്മദ് സൈഫ് ബിന്‍ സെയ്ഷൂന്‍ അല്‍ മുഹൈരി പറഞ്ഞു. അബുദാബി ഐലന്റില്‍ മോഷണങ്ങള്‍ നടക്കുന്നതായി പോലീസിന് നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ പോലീസ് സംഘം റോന്തു ചുറ്റുകയും ഇലക്‌ട്രോണിക് സിസ്റ്റം സജ്ജീകരിക്കുകയും ചെയ്തിരുന്നു. മോഷണ ശ്രമത്തിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഖാലിദിയ്യ മേഖലയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here