Connect with us

Gulf

തീം പാര്‍ക്കുകളുടെയും ഗെയിമുകളുടെയും വൈവിധ്യവുമായി പ്രദര്‍ശനം

Published

|

Last Updated

ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തീം പാര്‍ക്കുകളുടെയും ഗെയിമുകളുടെയും പ്രദര്‍ശനത്തില്‍ നിന്ന്‌

ദുബൈ: തീം പാര്‍ക്കുകളുടെ വൈവിധ്യത വെളിവാക്കി ദുബൈ എന്റര്‍ടൈന്‍മെന്റ് അമ്യൂസ്‌മെന്റ് ആന്റ് ലെയ്ഷര്‍ പ്രദര്‍ശനം വേള്‍ഡ് ട്രേഡ് സെന്ററില്‍ ശ്രദ്ധേയമായി. ഇന്നലെ ആരംഭിച്ച പ്രദര്‍ശനം 21 വരെ നീണ്ടുനില്‍ക്കും. കുട്ടികള്‍ക്ക് പ്രവേശനമില്ല. ഫൈവ് ഡി തിയേറ്ററുകള്‍ വിര്‍ച്വല്‍ കളിക്കളങ്ങള്‍, ഇന്‍ഹൗസ് ഉദ്യാനങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനം കാണാന്‍ നൂറുകണക്കിനാളുകളാണ് ആദ്യ ദിവസം എത്തിയത്. വേള്‍ഡ് ട്രേഡ് സെന്റര്‍ മെട്രോ സ്റ്റേഷനില്‍നിന്ന് പ്രദര്‍ശന കേന്ദ്രത്തിലേക്ക് സൗജന്യ ഷട്ടില്‍ ബസ് ഏര്‍പെടുത്തിയിട്ടുണ്ട്. മധ്യപൗരസ്ത്യമേഖലയിലെ വലിയ അമ്യൂസ്‌മെന്റ് ലെയ്ഷര്‍ പ്രദര്‍ശനമാണിതെന്ന് അധികൃതര്‍ അറിയിച്ചു. ബുര്‍ജുല്‍ അറബിന്റെ മാതൃകയില്‍ റൈഡിംഗ് സംവിധാനം പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു.

 

---- facebook comment plugin here -----

Latest