നാട്ടിലെത്തിയ ദിവസം ഖത്വര്‍ പ്രവാസി മരിച്ചു

Posted on: April 20, 2016 6:00 pm | Last updated: April 20, 2016 at 6:32 pm
SHARE

Obitദോഹ: ഖത്വറിലെ ദീര്‍ഘകാല പ്രവാസി ഗള്‍ഫ്ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ദിവസം മരിച്ചു. വെളിയങ്കോട് വെസ്റ്റ് ഗവ. ഡിസ്‌പെന്‍സറിക്ക് സമീപം താമസിക്കുന്ന വലിയപുരക്കല്‍ ബീരാന്റെ മകന്‍ അബ്ദുല്‍ മജീദ് (61) ആണ് ഇന്നലെ വൈകുന്നേരം മരിച്ചത്.
നാട്ടിലെത്തി മണിക്കൂറുകള്‍ക്കകമായിരുന്നു ഹൃദയാഘാദത്തെ തുടര്‍ന്നുള്ള മരണം. ഉച്ച ഭക്ഷണത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല്‍പ്പതു വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതത്തിനു ശേഷം തിങ്കളാഴ്ച രാത്രിയാണ് മജീദ് നാട്ടിലേക്കു പോയത്. കഴിഞ്ഞ ദിവസം കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി ദോഹയില്‍ സംഘടിപ്പിച്ച ‘സ്‌നേഹാദരം’ പരിപാടിയില്‍ ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ഭാര്യ: ആമിന. മക്കള്‍: റഫ്ഖാനത്ത്, റഫ്‌നാസ്, റഹ്ഫാനത്ത്, റിസ്‌ന. മരുമക്കള്‍: വാരിസ് (ദുബൈ), മുബാറക് (അബൂദാബി). ഖബറടക്കം ഇന്ന് വെളിയങ്കോട് വെസ്റ്റ് മുഹ്‌യിദ്ദീന്‍ മസ്ജിദ് കബ്ര്‍സ്ഥാനില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here