Connect with us

Gulf

അല്‍ വക്‌റ സ്റ്റേഡിയത്തിന്റെ പ്രധാന നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു

Published

|

Last Updated

ദോഹ: ഈയടുത്ത് അന്തരിച്ച പ്രശസ്ത ആര്‍കിടെക്ട് സാഹ ഹദീദിന്റെ രൂപകല്പന അനുസരിച്ച് നിര്‍മിക്കുന്ന അല്‍ വക്‌റ സ്റ്റേഡിയത്തിന്റെ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹദീദിനുള്ള മികച്ച ആദരമാണ് സ്റ്റേഡിയമെന്ന് 2022 ഫിഫ ലോകകപ്പിന്റെ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി) അറിയിച്ചു.
ദോഹയില്‍ നിന്ന് 15 കിലോമീറ്റര്‍ മാറി നിര്‍മിക്കുന്ന സ്റ്റേഡിയം അല്‍ വക്‌റ സ്‌പോര്‍ട്‌സ് ക്ലബിന്റെ പുതിയ ആസ്ഥാനമാകും. കഴിഞ്ഞ ജനുവരിയിലാണ് പ്രധാന കരാറുകാരനെ തീരുമാനിച്ചത്. അടുത്ത ആഴ്ചകളില്‍ തന്നെ സ്റ്റീല്‍ റൂഫ് സ്ട്രക്ചറിന്റെ പ്രവൃത്തികള്‍ ആരംഭിക്കും. ഇതിനായി ക്രെയിനുകള്‍ കൊണ്ടുവരും. ഈ പ്രവൃത്തി തീരാന്‍ 15 മുതല്‍ 17 വരെ മാസം പിടിക്കും. 30 മാസങ്ങള്‍ക്കുള്ളില്‍ എല്ലാ നിര്‍മാണപ്രവൃത്തികളും പൂര്‍ത്തിയാകും. സ്റ്റേഡിയത്തിന്റെ റൂഫിനെ താങ്ങുന്ന നാല് ഗ്രൂപ്പുകളിലുള്ള തൂണ്‍ പൂര്‍ത്തിയായിട്ടുണ്ട്. ദോഹ മെട്രോ സ്റ്റേഡിയവുമായി ബന്ധിപ്പിക്കും. 2018 അവസാന പാദമാണ് സ്റ്റേഡിയം യാഥാര്‍ഥ്യമാകുക.