Connect with us

Saudi Arabia

ആധുനിക വാസ്തുവിദ്യയുടെ സൗന്ദര്യവുമായി ഹറമൈന്‍ റെയില്‍വേ സ്‌റ്റേഷനുകള്‍

Published

|

Last Updated

മദീന: 2017 അവസാനം മുതല്‍ സര്‍വീസ് ആരംഭിക്കാനിരിക്കുന്ന ഹറമൈന്‍ എക്‌സ്പ്രസ് റെയില്‍വേ പദ്ധതിയിലെ പ്രധാന ആകര്‍ഷണം അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന റെയില്‍വേ സ്‌റ്റേഷനുകള്‍ തന്നെയാണ്. രാജ്യത്തെ ഏറ്റവും മനോഹരമായ നിര്‍മ്മിതികളില്‍ ഒന്നായിട്ടാണു ഇവയെ വിദഗ്ധര്‍ വിലയിരുത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ട മദീന റെയില്‍വേസ്‌റ്റേഷന്റെ ചിത്രം അതിന്റെ സൗന്ദര്യത്തിനു പുറമേ ലഭ്യമാക്കുന്ന സൗകര്യങ്ങളും കാരണം വന്‍ ശ്രദ്ധ നേടിയിരിക്കുകയാണ് . 1,72,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ റെയില്‍വേ സ്‌റ്റേഷന്‍ സമുഛയം ഹെലിപാഡ്,സിവില്‍ ഡിഫന്‍സ് സെന്റര്‍, 19 എലെവേറ്ററുകള്‍ ,12 ഇലക്ട്രിക് ഗോവണികള്‍, ആഗമന നിര്‍ഗ്ഗമന ഹാളുകള്‍,1000 പേര്‍ക്ക് നിസ്‌ക്കരിക്കാനുള്ള പള്ളി തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഉള്‍പ്പെട്ടതാണ്. മസ്ജിദുന്നബവിയില്‍ നിന്ന് 9 കിലോമീറ്ററും മദീന എയര്‍പോര്‍ട്ടില്‍ നിന്ന് 13 കിലോമീറ്ററുമാണു റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള ദൂരം.സ്‌റ്റേഷനില്‍ 417 നിരീക്ഷണ ക്യാമറകളാണു ഘടിപ്പിച്ചിട്ടുള്ളത് .

Latest