മകളെ മാനഭംഗം ചെയ്ത യുവാവിന്റെ ഇരു കൈകളും പിതാവ് അരിഞ്ഞു വീഴ്ത്തി

Posted on: April 20, 2016 3:38 pm | Last updated: April 20, 2016 at 3:38 pm
SHARE

hand cutചണ്ഡിഗഡ്: എട്ട് മാസം പ്രായമായ മകളെ മാനഭംഗം ചെയ്ത കൗമാരക്കാരന്റെ ഇരുകൈകളും പിതാവ് അരിഞ്ഞു വീഴ്ത്തി.. 2014ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 17കാരനായ പര്‍മീന്തര്‍ സിങിന്റെ കൈകളാണ് വെട്ടിമാറ്റപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ് . കുട്ടിയുടെ പിതാവ് പമ്മ സിങ് ആണ് കൈ വെട്ടിയത്.

തന്റെ മകളെ മാനഭംഗപ്പെടുത്തിയ പര്‍മീന്തര്‍ സിങിനെ വിഷയം ഒത്തു തീര്‍പ്പിനെന്ന് പറഞ്ഞ് വിളിച്ച് കൊണ്ട് പോവുകയും ഒറ്റപ്പെട്ട സ്ഥലത്തത്തെിയപ്പോള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് തലയിലും ശരീരഭാഗത്തും അക്രമിക്കുകയും ഇരു കൈപ്പത്തികളും വെട്ടിമാറ്റുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. പിന്നീട് പര്‍മീന്തറിനെ നാട്ടുകാരാണ് ആശുപത്രിയിലത്തെിച്ചത്.പെണ്‍കുട്ടിയുടെ പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.