ന്യൂയോര്‍ക്ക് പ്രൈമറി: ട്രംപിനും ഹിലരിക്കും വിജയം

Posted on: April 20, 2016 8:59 am | Last updated: April 20, 2016 at 2:19 pm

Donald trump and hillariന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള നിര്‍ണായകമായ ന്യൂയോര്‍ക്ക് െ്രെപമറിയില്‍ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും വിജയം. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഹിലരിക്ക് 58 ശതമാനവും ബേണി സാന്‍ഡേഴ്‌സിന് 42 ശതമാനവും വോട്ടുകള്‍ നേടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ട്രംപ് 60 ശതമാനവും ജോണ്‍ കാസിക് 25 ശതമാനവും ടെഡ് ക്രൂസ് 15 ശതമാനവും വോട്ടുകള്‍ നേടി. അമേരിക്കന്‍ ജനത തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന്റെ സൂചനകളാണിതെന്ന് ട്രംപ് പ്രതികരിച്ചു.

2000 മുതല്‍ എട്ട് വര്‍ഷം ന്യൂയോര്‍ക് സെനറ്ററായിരുന്ന ഹിലരിക്ക് മികച്ച വിജയമാണ് ജനങ്ങള്‍ സമ്മാനിച്ചത്. െ്രെപമറിയിലേത് വ്യക്തിപരമായ വിജയമെന്ന് ഹിലരി പ്രതികരിച്ചു. നിങ്ങള്‍ എന്നെ പിന്തുണക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും ഹിലരി പറഞ്ഞു. ഹിലരിക്ക് 1862 പ്രതിനിധികളുടെയും സാന്‍ഡേഴ്‌സിന് 1161 പ്രതിനിധികളുടെയും പിന്തുണയുണ്ട്. ട്രംപിനെ 804ഉം ക്രൂസിനെ 559ഉം കാസികിനെ 144ഉം പ്രതിനിധികള്‍ അനുകൂലിക്കുന്നു. ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിന് 2383 പ്രതിനിധികളുടെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്ക് 1237 പ്രതിനിധികളുടെയും പിന്തുണ വേണം. ഇതോടെ ഹിലരിയും ട്രപും നാമനിര്‍ദ്ദേശം നല്‍കാന്‍ അര്‍ഹത നേടുമെന്ന് തന്നെയാണ് സൂചനകള്‍. ഏപ്രില്‍ 26നാണ് അഞ്ച് സംസ്ഥാനങ്ങളിലെ െ്രെപമറികള്‍ നടക്കുക. നവംബര്‍ എട്ടിനാണ് യു.എസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ജനകീയ വോട്ടെടുപ്പ്.