Connect with us

National

കൃപാല്‍ സിംഗിനെ പാക് ജയിലില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്

Published

|

Last Updated

ന്യൂഡല്‍ഹി:പാകിസ്താനിലെ ജയിലില്‍ തടവിലിരിക്കെ മരിച്ച ഇന്ത്യക്കാരന്‍ കൃപാല്‍ സിംഗിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍. കൃപാല്‍ സിംഗിന് പാകിസ്താന്‍ ജയിലില്‍ ക്രൂരമായ മര്‍ദനമേറ്റിരുന്നെന്നും കൃപാല്‍ സിങ്ങിന് പാകിസ്താന്‍ ജയിലില്‍ ക്രൂരമായ മര്‍ദനമേറ്റിരുന്നെന്നും മൃതദേഹത്തില്‍ കാണുന്ന മുറിവുകള്‍ ഇതിന്റെ തെളിവാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.കുറ്റം സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജയിലില്‍ അദ്ദേഹത്തെ മര്‍ദിച്ചിരുന്നതെന്ന് സഹോദരി ആരോപിച്ചു. വാഗ അതിര്‍ത്തിയില്‍വച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമ്പോള്‍ കണ്ണുകളില്‍ നിന്ന് രക്തം ഒഴുകിയ നിലയിലായിരുന്നു. മൃതദേഹത്തില്‍ അടികൊണ്ട മൃതദേഹത്തില്‍ അടികൊണ്ട പാടുകളുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. കുറ്റം സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജയിലില്‍ അദ്ദേഹത്തെ മര്‍ദിച്ചിരുന്നതെന്ന് സഹോദരി ആരോപിച്ചു.

മൃതദേഹത്തില്‍ കാണപ്പെട്ട മുറിവുകളാണ് കൊലപാതകമാണ് നടന്നതെന്ന് സംശയിക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറയുന്നത്.
എന്നാല്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പ്രതികരിച്ചത്. ചില ആന്തരികാവയവങ്ങള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ല.അത് പാകിസ്താനില്‍വെച്ച് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിവുകള്‍ ശേഖരിക്കാന്‍വേണ്ടി ഉപയോഗിച്ചപ്പോള്‍ സംഭവിച്ചതാണ്. അതില്‍ അസ്വാഭാവികതയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. അശോക് പറഞ്ഞു.

പക്ഷെ കൃപാലിന്റെ മരണകാരണം ഇവര്‍ക്ക് കണ്ടെത്താനായിട്ടില്ല. കൃപാല്‍ സിങ്ങിന്റെ ചില അവയവങ്ങള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി.ലാഹോര്‍ ജയിലില്‍ സരബ്ജിത് സിങ്ങ് കൊല്ലപ്പെട്ടതിന് ഏക സാക്ഷിയായിരുന്നു കൃപാല്‍ സിങ്ങെന്നും മരണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.