Connect with us

National

അനുമതി ലഭിച്ചാല്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന് എന്‍ ഐ എ

Published

|

Last Updated

ന്യൂഡല്‍ഹി: പാക് അധികൃതരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ പഠാന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പാക്കിസ്ഥാനിലേക്ക് പോകാന്‍ തയ്യാറാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അറിയിച്ചു. അന്വേഷണ സംഘത്തെ പാക്കിസ്ഥാനിലേക്ക് അയക്കുന്ന വിഷയത്തില്‍ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ജാത് അസീസിന്റെ അനുകൂലമായ പ്രസ്താവനക്ക് പിന്നാലെയാണ് ദേശീയ അന്വേഷണ ഏജന്‍സി പ്രതികരണവുമായി രംഗത്തെത്തിയത്.
പഠാന്‍കോട് ആക്രമണത്തില്‍ പാക്കിസ്ഥാന്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുള്ളതായി കൃത്യമായ തെളിവുകളുണ്ട്. പാക്കിസ്ഥാനില്‍ നിന്ന് അന്വേഷണത്തിന് നോട്ടീസ് നല്‍കിയാല്‍ അന്വേഷണ സംഘം പാക്കിസ്ഥാനിലേക്ക് പുറപ്പെടാന്‍ തയ്യാറാണെന്ന് എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ ശരത് കുമാര്‍ അറിയിച്ചു. പഠാന്‍കോട് ആക്രമണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിന് എന്‍ ഐ എയെ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുമെന്ന് സര്‍താജ് അസീസ് സൂചന നല്‍കിയിരുന്നു.