മുഖ്യമന്ത്രി കാന്തപുരത്തെ സന്ദര്‍ശിച്ചു

Posted on: April 20, 2016 12:16 am | Last updated: April 20, 2016 at 12:16 am
SHARE
മര്‍കസിലെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
മര്‍കസിലെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

മലപ്പുറം/കുന്ദമംഗലം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് മുഖ്യമന്ത്രി കാരന്തൂര്‍ മര്‍കസിലെത്തിയത്. പതിനഞ്ച് മിനുറ്റോളം സംഭാഷണം നടത്തി. സൗഹൃദ സംഭാഷണം മാത്രമാണുണ്ടായതെന്ന് ഇരുവരും പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി ഇടക്ക് മര്‍കസില്‍ വരാറുണ്ടെന്നും ഈ കൂടിക്കാഴ്ചയില്‍ പുതുമയൊന്നുമില്ലെന്നും മദ്യവര്‍ജനം സാധ്യമാകണമെങ്കില്‍ സമ്പൂര്‍ണ മദ്യനിരോധനമാണ് വേണ്ടതെന്നും കാന്തപുരം പറഞ്ഞു.
മര്‍കസില്‍ കാന്തപുരവുമായി നടത്തിയ കൂടിക്കാഴ്ചക്ക് തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് മലപ്പുറം പ്രസ് ക്ലബ്ബിന്റെ നേതൃശബ്ദം പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. കാന്തപുരവുമായി നല്ല ബന്ധം പുലര്‍ത്താറുള്ളതിനാല്‍ അദ്ദേഹത്തിന്റെ പരിപാടികള്‍ക്കെല്ലാം ക്ഷണിക്കാറുണ്ട്. സാധിക്കുന്ന പരിപാടികളിലെല്ലാം പങ്കെടുക്കാറുണ്ട്. അത്തരത്തില്‍ സൗഹൃദ സന്ദര്‍ശനമായിരുന്നു ഇന്നലെ നടത്തിയത്. രാഷ്ട്രീയപരമായി വ്യാഖാനിക്കേണ്ടെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here