തിരഞ്ഞെടുപ്പ് ഇഫക്ടില്‍ കല്യാണ ഫഌക്‌സുകള്‍

Posted on: April 20, 2016 5:52 am | Last updated: April 19, 2016 at 11:53 pm
SHARE

12963446_983790701716525_9057043346523813436_nകോഴിക്കോട്: മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗം സജീവമായതിന്റെ ഇഫക്ടിലാണ് നാട്ടിലെ കല്യാണ വീടുകളും. വേനലവധിയായതോടെ സജീവമായ കല്യാണ സീസണില്‍ നാട്ടിലെ തിരഞ്ഞെടുപ്പ് ലഹരിയുടെ സ്വാധീനം കാണാം. കല്യാണ വീടുകളിലും വാഹനങ്ങളിലും വെക്കാറുള്ള ഫഌക്‌സുകളില്‍ മുന്നണികളുടെ പ്രചാരണ പ്രമേയങ്ങളും ഇടം പിടിച്ചിട്ടുണ്ട്. വധു വരന്മാരുടെ പേര് വെച്ചാണ് രസകരമായ രീതിയില്‍ ഫഌക്‌സുകള്‍ ഡിസൈന്‍ ചെയ്യുന്നത്.
വധു വരും എല്ലാം ശരിയാകും. വളരണം ഈ ദാമ്പത്യം, തുടരണം ഈ സൗഹൃദം, വഴിമുട്ടിയ വരന്‍ വഴികാട്ടാന്‍ വധു എന്നിങ്ങനെയുള്ള മാതൃകയിലാണ് ഫഌക്‌സുകള്‍ പ്രത്യേക്ഷപ്പെടുന്നത്. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരുടേയോ അനുഭാവികളുടേയോ വിവാഹമാണെങ്കില്‍ ഫഌക്‌സില്‍ വോട്ടഭ്യര്‍ഥനയും ഉണ്ടാകാറുണ്ട്.
നാട്ടിന്‍പുറങ്ങളിലെ കല്യാണങ്ങളില്‍ വരെ മുന്നണികളുടെ പ്രചാരണ പ്രമേയങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ തിരഞ്ഞെടുപ്പിന്റെ ആവേശമാണ് വ്യക്തമാകുന്നത്.
വ്യത്യസ്തമായ ഇത്തരം കല്യാണ ഫഌക്‌സുകള്‍ക്ക് സോഷ്യല്‍ മീഡിയയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
തിരഞ്ഞെടുപ്പ് കാലത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ കല്യാണങ്ങള്‍ പ്രധാന പ്രചാരണ മാര്‍ഗമാക്കുന്നത് വ്യാപകമായിട്ടുണ്ട്. കല്യാണ കത്തുകളില്‍ വരെ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ അച്ചടിക്കുന്നതും കൗതുക കാഴ്ചയാകുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here