Connect with us

Kozhikode

വിദ്യാര്‍ത്ഥികള്‍ പ്രതിഭകളാകാന്‍ യത്‌നിക്കണം: സി. മുഹമ്മദ് ഫൈസി

Published

|

Last Updated

മര്‍കസ് ജൂനിയര്‍ ശരീഅത്ത് ആര്‍ട്‌സ് ഫെസ്റ്റ് മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു

കുന്നമംഗലം: വിദ്യാര്‍ത്ഥികള്‍ പഠനകാലത്തെ തീവ്രശ്രമം കൊണ്ട് സാഹിത്യരംഗത്തും പ്രബോധനഗോദയിലും പ്രതിഭകളായി ഉയരാന്‍ യത്‌നിക്കണമെന്ന് സി. മുഹമ്മദ് ഫൈസി. മര്‍കസ് ശരീഅത്ത് കോളേജ് ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.പി.എം ഫൈസി വില്യാപള്ളി, അധ്യക്ഷം വഹിച്ചു. കെ.കെ അഹ്്മദ്കുട്ടി മുസ്്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, അബ്ദുല്ല സഖാഫി, കൗസര്‍ സഖാഫി, ഉനൈസ് കല്‍പകഞ്ചേരി, ബഷീര്‍ സഖാഫി, റശീദ് പുന്നശ്ശേരി, ലതീഫ് സഖാഫി തുടങ്ങിയവര്‍ സബന്ധിച്ചു.
അറുപതിലധികം മത്സരങ്ങളില്‍ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന മുസാബഖ ഇന്ന് സമാപിക്കും. മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ മുഖ്യാതിഥിയായിരിക്കും.

 

Latest