ആലപ്പുഴ ജില്ലാ കലാ സാംസ്‌കാരിക വേദി’ രണ്ടാം വാര്‍ഷികമാഘോഷിക്കുന്നു

Posted on: April 19, 2016 9:01 pm | Last updated: April 19, 2016 at 9:01 pm
SHARE

005b199a-cd1b-47e4-b38f-a8ecc6a20da5ജിദ്ദ: ജിദ്ദയിലെ ആലപ്പുഴ നിവാസികളുടെ സാംസ്‌കാരിക വേദി രണ്ടാം വര്‍ഷത്തിലേക്ക്. ഏപ്രില്‍ 22 നു വെള്ളി ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗണത്തില്‍ വെച്ചു നടക്കുന്ന വാര്‍ഷിക ആഘോഷ പരിപാടിയില്‍ പ്രമുഖ കലാധ്യാപകര്‍ സംവിധാനം ചെയ്യുന്ന കലാ പരിപാടികള്‍, സാംസ്‌കാരിക സമ്മേളനം എന്നിവ ഒരുക്കിയിട്ടുണ്ടെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ്ഞു. കേരളത്തില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മിമിക്രി കലാകാരന്മാരായ ഉല്ലാസ് പന്തളം, അനീഷ്ബാല്‍ എന്നിവരും പത്രസമ്മേളനത്തിനു സന്നിഹിതരായിരുന്നു.

കലാ പരിശീലനങ്ങള്‍, ആരോഗ്യ ബോധവല്‍ക്കരണങ്ങള്‍, പുതു തലമുറക്കായി ചരിത്രാവബോധം തുടങ്ങിയ വ്യത്യസ്ത പ്രവര്‍ത്തനങ്ങളാണു ‘ആലപ്പുഴ ജില്ലാ കലാ സാംസ്‌കാരിക വേദി’ ജിദ്ദയില്‍ നടത്തുന്നതെന്ന് സംഘാടകര്‍ വിശദീകരിച്ചു. നസീര്‍ വാവക്കുഞ്ഞ്ഞ്ഞു, മിര്‍സാ ഷരീഫ്, സിയാദ് ചുനക്കര, പ്രദീപ് പുന്തല, അനൂപ് മാവേലിക്കര, സിവാന്‍ പിള്ള ചേപ്പാട്, ജോണ്‍ വി കറ്റാനം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here