കാബൂള്‍ സ്‌ഫോടനത്തില്‍ മരണം 28 ആയി: നിരവധിപേര്‍ക്ക് പരിക്ക്‌

Posted on: April 19, 2016 7:45 pm | Last updated: April 20, 2016 at 9:44 am
SHARE

kabulകാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി. മൂന്നൂറിലേറെ പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. നിരവധി സൈനിക കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നതിന് സമീപമാണ് സ്‌ഫോടനം നടന്നത്. കാബൂളിലെ യു.എസ് എംബസിയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. രാവിലെ ഒമ്പതു മണിയോടെ ഭീകരര്‍ ഇവിടേയ്ക്ക് ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ചാവേര്‍ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി കാബൂള്‍ ഭീകരാക്രമണത്തെ അപലപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here