ചെന്നിത്തലയുടെ പേര് പറഞ്ഞ് സരിത കേന്ദ്രമന്ത്രിയെ വിളിച്ചെന്ന് മൊഴി

Posted on: April 19, 2016 2:36 pm | Last updated: April 20, 2016 at 12:11 am
SHARE

SARITHA SOLAR COMMISIONകൊച്ചി: കെ.പി.സി.സി പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തലയുടെ പേര് പറഞ്ഞ് സരിത കേന്ദ്രമന്ത്രി പളനി മാണിക്യത്തെ വിളിച്ചിരുന്നെന്ന് ചെന്നിത്തലയുടെ മുന്‍ പി.എ ടി.ജി പ്രദോഷ്. സോളാര്‍ കമ്മീഷനു മുന്നില്‍ നല്‍കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. സരിത വിളിച്ച സംഭവത്തിന്റെ സത്യാവസ്ഥ അറിയാനായി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശ പ്രകാരം താന്‍ സരിതയെ വിളിച്ചെന്നും സോളാര്‍ കമ്മീഷന്‍ മുമ്പാകെ പ്രദോഷ് വ്യക്തമാക്കി. തനിക്ക് സരിതയെ നേരിട്ട് പരിചയമില്ലെന്നും 2012ലാണ് സംഭവം നടന്നതെന്നും പ്രദോഷ് വ്യക്തമാക്കി.രമേശ് ചെന്നിത്തലയെ കാണണമെന്ന് സരിത ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഫോണ്‍ വിളിച്ച് സരിത സമയം ആവശ്യപ്പെട്ടിരുന്നതായും പ്രദോഷ് പറഞ്ഞു. ചെന്നിത്തലയുടെ പി. എ ആയിരുന്ന പ്രദോഷ് തന്നെ വിളിച്ചിരുന്നതായി സരിത മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് ഇയാളില്‍ നിന്ന് മൊഴിയെടുക്കാന്‍ കമ്മീഷന്‍ വിളിച്ചു വരുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here