Connect with us

National

കേണല്‍ നിസാമുദ്ദീന്‍ പുതിയ 'ഉയരങ്ങളില്‍'

Published

|

Last Updated

ന്യൂഡല്‍ഹി: ആസാദ് ഹിന്ദ് ഫൗജ് രൂപവത്കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച, സ്വാതന്ത്ര്യ സമരസേനാനി സുഭാഷ്ചന്ദ്ര ബോസിന്റെ അടുത്ത അനുയായികളില്‍ ഒരാളായ കേണല്‍ നിസാമുദ്ദീന്‍ ചരിത്രത്തിന്റെ പുതിയ മുഹൂര്‍ത്തത്തില്‍.
ഉത്തര്‍ പ്രദേശിലെ അസംഗഢ് ജില്ലയില്‍ പ്പെട്ട മുബാറക്പൂര്‍ സ്വദേശിയായ കേണല്‍ നിസാമുദ്ദീന് ഇപ്പോള്‍ 116 വയസ്സുണ്ട്. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ എന്ന ബഹുമതി മാത്രമല്ല നേതാജിയുടെ ഡ്രൈവറായിരുന്ന ഈ വയോധികന്‍ സ്വന്തമാക്കിയിട്ടുള്ളത്. തനിക്കൊപ്പം നൂറ് വയസ്സ് മറികടന്ന ഭാര്യ അജ്ബുന്നിശയുമായി ചേര്‍ന്ന് ബേങ്കില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ് നിസാമുദ്ദീന്‍.
അക്കൗണ്ട് എടുക്കാ ന്‍ എസ് ബി ഐയില്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് പ്രകാരം 1900ത്തിലാണ് നിസാമുദ്ദീന്റെ ജനനം. കഴിഞ്ഞ ഫെബ്രുവരിയില്‍ ലോകത്തെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായ ജപ്പാന്‍കാരന്‍ 114ാം വയസ്സില്‍ മരിച്ചിരുന്നു. ഇതോടെയാണ് ഈ സ്ഥാനത്തേക്ക് കേണല്‍ നിസാമുദ്ദീന്‍ ഉയര്‍ത്തപ്പെട്ടത്.
ഇന്നത്തേക്ക് നിസാമുദ്ദീന്‍ 116 വര്‍ഷവും മൂന്ന് മാസവും 15 ദിവസവും ജീവിച്ചുതീര്‍ത്തു. ഭാര്യ അജ്ബുന്നിശക്ക് പ്രായം 107 ആണ്.

---- facebook comment plugin here -----

Latest