Connect with us

Kozhikode

മര്‍കസ് അനാഥരുടെയും അശരണരുടെയും സംരക്ഷണ കേന്ദ്രം: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: സാമ്പത്തികവും സമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസവും ജീവിതനിലവാരവും നല്‍കുകയാണ് മര്‍കസിന്റെ ലക്ഷ്യമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസ് ഡേയുടെ ഭാഗമായി മര്‍കസ് റൈഹാന്‍വാലി പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഓസ്‌മോ സംഘടിപ്പിച്ച ഗ്രാന്‍ഡ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. രണ്ട് ദിവസങ്ങളിലായി നടന്ന ഓസ്‌മോ ഗ്രാന്‍ഡ് മീറ്റില്‍ മര്‍കസ് റൈഹാന്‍വാലിയില്‍ നിന്ന് പഠിച്ചിറങ്ങിയ 23 ബാച്ചുകള്‍ പങ്കെടുത്തു. ഓസ്‌മോ നിര്‍മിച്ച ഡിജിറ്റല്‍ ലൈബ്രറി കാന്തപുരം ഉദ്ഘാടനം ചെയ്തു.

മര്‍കസ് ഡേ സംഗമത്തില്‍ സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നടത്തി. എ സി കോയ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, വി പി എം ഫൈസി വില്യാപള്ളി, ഉനൈസ് മുഹമ്മദ്, അമീര്‍ ഹസന്‍, ജി അബൂബക്കര്‍, ശരീഫ് മാസ്റ്റര്‍, സമദ് മാസ്റ്റര്‍, ബഷീര്‍ പാലാഴി സംബന്ധിച്ചു.

Latest