പഞ്ചായത്തീരാജ് പുരസ്‌കാരം വീണ്ടും കേരളത്തിന്

Posted on: April 19, 2016 11:11 am | Last updated: April 19, 2016 at 11:11 am
SHARE

m k muneerതിരുവനന്തപുരം: പഞ്ചായത്ത് രാജ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കിയ മികച്ച സംസ്ഥാനത്തിനുള്ള ദേശീയ ബഹുമതിക്ക് കേരളം വീണ്ടും അര്‍ഹമായി. ഇത് സംബന്ധിച്ച അറിയിപ്പ് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാറിന് ലഭിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയാണ് കേരളം ഒന്നാം സ്ഥാനത്തിനര്‍ഹമാകുന്നത്. അധികാര വികേന്ദ്രീകരണ സൂചികയില്‍ കേരളം ഉന്നത സ്ഥാനത്താണെന്ന് 2015-16 ലെ ഇതു സംബന്ധിച്ച കേന്ദ്ര അവലോകനം വിലയിരുത്തി. ഫണ്ട,് ചുമതലകള്‍, ഉദ്യോഗസ്ഥ സംവിധാനം എന്നിവയിലെ വികേന്ദ്രീകരണം പ്രത്യേകം അപഗ്രഥനാത്മകമായി. തദ്ദേശഭരണ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ത്രിതല പഞ്ചായത്തുകളുടെ ഏകോപിത പ്രവര്‍ത്തനവുമാണ് കേരളത്തെ അവാര്‍ഡിന് അര്‍ഹമാക്കിയതെന്ന് പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. ജംഷഡ്പൂരില്‍ വച്ച് പ്രധാനമന്ത്രിയില്‍ നിന്ന് ഈമാസം 24 ന് മന്ത്രി ഡോ. മുനീര്‍ പുരസ്‌കാരം ഏറ്റുവാങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here