എ വി ജോര്‍ജിനെ പുറത്താക്കിയ നടപടി ശരിവച്ചു

Posted on: April 19, 2016 8:35 am | Last updated: April 19, 2016 at 11:04 am
SHARE

a v georgeന്യൂഡല്‍ഹി: യോഗ്യതകളില്‍ കൃത്രിമം കാണിച്ചതിനെത്തുടര്‍ന്ന് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്നും എ.വി ജോര്‍ജിനെ പുറത്താക്കിയ നടപടി സുപ്രിം കോടതി ശരിവച്ചു. സംസ്ഥാനസര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജോര്‍ജ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിം കോടതി വിധി.
മതിയായ യോഗ്യതകളില്ലാത്തതിരുന്നതിനാലും യോഗ്യതയില്‍ കൃത്രിമം കാണിച്ചതിനുമാണ് ജോര്‍ജിനെ വൈസ്ചാന്‍സിലര്‍ പദവിയില്‍ നിന്ന് ഗവര്‍ണര്‍ പുറത്താക്കിയത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു വൈസ് ചാന്‍സലറെ പദവില്‍ നിന്നും പുറത്താക്കിയിരുന്നത്. കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാലയില്‍ വകുപ്പു മേധാവിയായിരുന്നുവെന്ന് ബയോഡേറ്റയില്‍ തെറ്റായ വിവരം കാണിച്ച് വി സിയായി ജോര്‍ജ് നിയമനം നേടിയെന്ന് കണ്ടെത്തിയിരുന്നു. ഈ സമയം ജോര്‍ജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ അധ്യാപകനായി ജോലി ചെയ്യുന്നതിനിടയില്‍ ഡപ്യൂട്ടേഷനിലാണ് ജോര്‍ജ് കേന്ദ്ര സര്‍വകലാശാലയില്‍ ജോലിചെയ്തതെന്നും അന്വേഷണത്തില്‍ ബോധ്യമായി. സംസ്ഥാനസര്‍ക്കാരിന്റെ ഈ വിശദീകരണം അംഗീകരിച്ച സുപ്രിംകോടതി, ജോര്‍ജിനെ പുറത്താക്കിയ നടപടി ശരിവെച്ച് ജോര്‍ച്ച് സമര്‍പ്പിച്ച് ഹരജി തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here