വാഹന നിയന്ത്രണം: അമിത ചാര്‍ജ് ഈടാക്കുന്നത് ടാക്‌സി കമ്പനികള്‍ നിര്‍ത്തിവെച്ചു

Posted on: April 18, 2016 8:46 pm | Last updated: April 18, 2016 at 8:46 pm
SHARE

UBER taxiന്യൂഡല്‍ഹി: ഒറ്റ-ഇരട്ടയക്ക വാഹന നിയന്ത്രണ ദിവസങ്ങളില്‍ അമിത ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് യൂബര്‍, ഓല ടാക്‌സി കമ്പനികള്‍ തത്കാലത്തേക്ക് പിന്‍മാറി. ഡല്‍ഹി സര്‍ക്കാറിന്റെ ശക്തമായ താക്കീതിനെ തുടര്‍ന്നാണ് നടപടി. അമിത ചാര്‍ജ് ഈടാക്കിയാല്‍ പെര്‍മിറ്റ് റദ്ദാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് രാവിലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ഒറ്റ-ഇരട്ടയക്ക വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് യൂബര്‍, ഓല കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചത്. സാധാരണ ചാര്‍ജിനേക്കാള്‍ അഞ്ചിരട്ടി അധികമായാണ് കമ്പനികള്‍ ഈടാക്കിയിരുന്നത്. ആവശ്യം കൂടുകയും വിതരണം കുറയുകയും ചെയ്യുന്ന ഘട്ടങ്ങളില്‍ തങ്ങള്‍ അമിത ചാര്‍ജ് ഇടാക്കാറുണ്ടെന്നായിരുന്നു കമ്പനികളുടെ ന്യായം.

ഏപ്രില്‍ 15 മുതലാണ് ഡല്‍ഹിയില്‍ ഒറ്റ-ഇരട്ടയക്ക വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.