Connect with us

National

വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്

Published

|

Last Updated

മുംബൈ: 900 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ മദ്യരാജാവ് വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്. മുംബൈയിലെ പ്രത്യേക കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്നാണ് വാറണ്ട് അയച്ചത്.

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ എടുത്ത 900 കോടി രൂപയുടെ വായ്പാ പണം വകമാറ്റി വിദേശത്ത് സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്ന കേസിലാണ് നടപടി. ഏപ്രില്‍ 18ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി മല്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ലണ്ടനിലേക്ക് പോയ മല്യ പിന്നീട് മുംബൈയില്‍ എത്തിയിട്ടില്ല.

Latest