Connect with us

National

കോഹിനൂര്‍ രത്‌നം മോഷ്ടിച്ചതല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: അമൂല്യമായ കോഹിനൂര്‍ രത്‌നത്തില്‍ ഇന്ത്യക്ക് അവകാശവാദമുന്നയിക്കാന്‍ ആകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കോഹിനൂര്‍ രത്‌നം മോഷ്ടിച്ചതല്ലെന്നും രഞ്ജിത് സിങ് രാജാവ് ബ്രിട്ടീഷുകാര്‍ക്ക് സമ്മാനമായി നല്‍കിയതാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കോഹിനൂര്‍ രത്‌നം തിരിച്ചു കൊണ്ടുവരാന്‍ ബ്രിട്ടനിലെ ഹൈക്കമീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് സംഘടന ഫയല്‍ ചെയ്ത പൊതു താത്പര്യ ഹരജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
കേന്ദ്രം ഇപ്പോള്‍ ഇങ്ങനെയൊരു നിലപാടെടുത്താല്‍ ഭാവിയില്‍ അവകാശവാദം ഉന്നയിക്കുന്നതില്‍ തടസം നേരിടുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിലപാടാണ് എന്ന് സോളിസിറ് ജനറല്‍ കോടതിയെ അറിയിച്ചത്. കേസില്‍ കക്ഷിയായ വിദേശകാര്യ മന്ത്രാലയം ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. ആറാഴ്ചയ്ക്കകം സര്‍ക്കാര്‍ വ്യക്തമായ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.രത്‌നം ഇന്ത്യയില്‍ തിരികെ കൊണ്ട് വരണമെന്ന ആര്‍.എസ്.എസിന്റെ നിലപാടിന് വിരുദ്ധമായിരിക്കുകയാണ് കേന്ദ്രത്തിന്റ നിലപാട്. മുഗള്‍ ഭരണ കാലത്ത് ടിപ്പുസുല്‍ത്താനില്‍ നിന്നും കൈമാറി വന്ന രത്‌നം വൈദേശിക അധിനിവേശ കാലത്താണ് ബ്രിട്ടനിലത്തെിയത്. 1850ല്‍ ബ്രിട്ടീഷ് സൈന്യം പഞ്ചാബ് കീഴടക്കിയപ്പോള്‍ വിക്ടോറിയ രാജ്ഞിക്ക്് അന്ന് പഞ്ചാബ് രാജാവായിരുന്ന മഹാരാജാ രഞ്ജിത് സിങ് സമ്മാനിച്ചതാണ് 186 കാരറ്റ് വരുന്ന കോഹിനൂര്‍ രത്‌നം. ഇത് സമ്മാനിച്ചതല്ല ബ്രിട്ടീഷുകാര്‍ കൊണ്ട് പോയതാണെന്നും പറയപ്പെടുന്നു.

Latest