Connect with us

Ongoing News

ദിപ കര്‍മാകര്‍ ലോക ഒളിമ്പിക്‌സിന് യോഗ്യത നേടി

Published

|

Last Updated

റിയോ ഡി ജനീറോ: ജിംനാസ്റ്റിക് താരം ദിപ കര്‍മാകര്‍ ലോക ഒളിമ്പിക്‌സിന് യോഗ്യത നേടി. ഒളിമ്പിക്‌സില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റിക് താരമെന്ന ബഹുമതിയാണ് ദിപ കര്‍മകര്‍ സ്വന്തമാക്കിയത്. വനിതകളുടെ ആര്‍ട്ടിസ്റ്റിക് വിഭാഗത്തില്‍ ആദ്യ നാലു സബ്ഡിവിഷനുകളില്‍ മുന്‍തൂക്കം നേടിയാണ് ദിപ യോഗ്യത നേടിയത്. ഞായറാഴ്ച റിതോ ഡെ ജനീറോയിലാണ് അന്തിയ യോഗ്യത ഒളിമ്പിക് ടെസ്റ്റ് നടന്നത്. ത്രിപുര സ്വദേശിയാണ് ദീപ. 2014ല്‍ ഗ്ലാസ്‌ഗോവില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ജിംനാസ്റ്റിക് ചാംപ്യന്‍ഷിപ്പിലും ദിപ വെങ്കല മെഡല്‍ നേടിയിരുന്നു.

മൊത്തം 52.698 പോയിന്റാണ് ദിപ നേടിയത്. അന്തിമ റാങ്കിംഗ് നില മറ്റ് മൂന്നു സബ്ഡിവിഷണനുകളിലെ മത്സരങ്ങളും പൂര്‍ത്തിയായശേഷമേ വ്യക്തമാകൂ. പതിനാല് മത്സരാര്‍ത്ഥികളാണ് യോഗ്യതാറൗണ്ടില്‍ മാറ്റുരയ്ക്കുന്നത്. പൂര്‍ത്തിയായ നാല് സബ്ഡിവിഷനുകളില്‍ യഥാക്രമം 15.066, 11.700, 13.366, 12.566 പോയിന്റുകളാണ് ദിപ നേടിയത്. അഗര്‍ത്തലയിലെ സായ് കേന്ദ്രത്തിലെ ഭാരോദ്വഹന പരിശീലകനായ ദുലത് കര്‍മാകറിന്റെയും ഗൗരിയുടെയും മകളാണു ദീപ.