Connect with us

Kerala

വെടിക്കെട്ട് ദുരന്തം: രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു

Published

|

Last Updated

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍പ്പെട്ട് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. രാജീവ്, അജിത്ത് എന്നിവരുടെ നിലയാണ് അതീവ ഗുരുതരം. തീവ്ര പരിചരണ വിഭാഗത്തിലുള്ള മറ്റ് ആറ് പേരുടെ നിലയും ഗുരുതരാവസ്ഥയിലാണ്. രാജീവിന്റെ ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ കഫം പുറത്തെടുക്കാനായി ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ചെസ്റ്റ് വൈബ്രേറ്റര്‍ മെഷീന്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കാനും യോഗം തീരുമാനിച്ചു. പ്രത്യേക വിദഗ്ധ സംഘത്തിന്റെ നിരന്തര നിരീക്ഷണത്തിലാണ് ഇവര്‍. പൊള്ളലിനോടൊപ്പം തന്നെ പുക ശ്വസിച്ചുള്ള ശ്വാസകോശ തകറാറാണ് പല രോഗികളേയും ഗുരുതരമാക്കുന്നത്.
അതേസമയം രമേശന്‍ (42) കഴക്കൂട്ടം, നൗഷാദ് (36) പള്ളിപ്പുറം, മനോജ് (28) പരവൂര്‍ എന്നിവരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ 48 പേരാണ് മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ അഡ്മിറ്റായിട്ടുള്ളത്. ഓര്‍ത്തോ പീഡിക് ഐ സി യുവിലുള്ള അനി (47) പരവൂരിന്റെ ആരോഗ്യ സ്ഥിതിയില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് ഒമ്പതാം വാര്‍ഡിലേക്ക് മാറ്റി. വാര്‍ഡുകളില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്.

Latest