ഹിജാബ് ധരിച്ച മുസ്‌ലിം യുവതിയെ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സില്‍ നിന്ന് പുറത്താക്കി

Posted on: April 18, 2016 12:32 pm | Last updated: April 18, 2016 at 12:32 pm
SHARE

SOUTH WEST copyവാഷിംഗ്ടണ്‍: ഹിജാബ് ധരിച്ച മുസ്‌ലിം യുവതിയെ സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സില്‍ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്. മെരിലാന്‍ഡില്‍ നിന്നുള്ള ഹാകിമ അബ്ദുല്ലക്കാണ് ഈ ദുരനുഭവം. ചിക്കാഗോയില്‍ നിന്നുള്ള വിമാനത്തില്‍ നിന്നാണ് തന്നെ പുറത്താക്കിയതെന്നും പുറത്താക്കലിന് എന്തെങ്കിലും വിശദീകരണങ്ങള്‍ നല്‍കിയിട്ടില്ലെന്നും അവര്‍ പരാതിപ്പെട്ടു. വിമാനത്തിലെ സീറ്റില്‍ സൗകര്യപ്രദമായി ഇരിക്കുന്നതിന് വേണ്ടി വിമാന ജോലിക്കാരില്‍ ഒരാളോട് സഹായം ആവശ്യപ്പെട്ടതായും എന്നാല്‍ ഇതിന്റെ പേരില്‍ വിമാനത്തില്‍ നിന്ന് പിന്നീട് പുറത്താക്കുകയാണ് ഉണ്ടായതെന്നും അവര്‍ പറഞ്ഞു. സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സില്‍ നിന്ന് അടുത്തിടെ അറബി സംസാരിച്ചതിന്റെ പേരില്‍ ഒരു ഇറാഖി പൗരനെ പുറത്താക്കിയിരുന്നു. അടുത്തിരിക്കുന്ന യാത്രക്കാരന്റെ പരാതി പ്രകാരമായിരുന്നു ഇത്.
എന്നാല്‍ ഇതുസംബന്ധിച്ച എന്തെങ്കിലും വിശദീകരണം ഇതുവരെ എയര്‍ലൈന്‍സ് അധികൃതരോ ജോലിക്കാരോ നല്‍കിയിട്ടുമില്ല. പ്രത്യേക കാരണത്താലാണോ ഇവരെ പുറത്താക്കുന്നതെന്ന് പോലീസ് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു വിമാനത്തിലെ ജോലിക്കാരുടെ പ്രതികരണമെന്നും യുവതി വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here