മമത തോല്‍വി സമ്മതിക്കുന്നു: മോദി

Posted on: April 18, 2016 1:10 am | Last updated: April 18, 2016 at 11:07 am

MODIകൊല്‍ക്കത്ത: രാഷ്ട്രീയ പാര്‍ട്ടികളെയും പ്രതിപക്ഷത്തെയും നേരിടുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷനോട് കയര്‍ക്കുന്ന മമത തോല്‍വി സമ്മതിക്കുകയാണെന്ന് നരേന്ദ്ര മോദി. പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവെ മോദി ഗുരുതരമായ ആരോപണമാണ് മമതക്കെതിരെ ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച മമത ഫലത്തില്‍ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യുകയാണെന്നും ഭരണപക്ഷ പാര്‍ട്ടിക്ക് കേവല ബോധം നഷ്ടപ്പെട്ട പോലെയാണെന്നും മോദി കുറ്റപ്പെടുത്തി.
‘തിരഞ്ഞെടുപ്പ് വരും പോകും. പക്ഷെ തിരഞ്ഞെടുപ്പ് കമ്മീഷനടക്കമുള്ള സംവിധാനങ്ങള്‍ എന്നും രാജ്യത്തുണ്ടാകും. കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ടെങ്കില്‍ താങ്കളുടെ (മമത) നിലപാട് വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം താങ്കള്‍ക്കുണ്ട്. 19ന് ശേഷം കാണാമെന്ന തലത്തിലുള്ള പ്രസ്താവനകള്‍ യോജിച്ചതല്ല.’ മോദി വ്യക്തമാക്കി.
പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് മമതക്കെതിരെ കമ്മീഷന്‍ രംഗത്തെത്തിയത്. കാരണം കാണിക്കല്‍ ആവശ്യപ്പെട്ട് മമതക്ക് കമ്മീഷന് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ വെല്ലുവിളിയുടെ ഭാഷയിലാണ് മമത വിഷയത്തെ നേരിട്ടത്. #േ പറയാനുള്ളതില്‍ ഉറച്ച് നില്‍കുന്നുവെന്നും അത് ഇനിയും പറയുമെന്നും തനിക്കെതിരെ കമ്മീഷന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമുള്ള പ്രകോപനപരമായ സംസാരമാണ് മമതയില്‍ നിന്നുണ്ടായത്.